Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെറിബ്രൽ പാഴ്‌സി ബാധിച്ച മകനേയും വെറുതെ വിടുന്നില്ല; ഇത് വേദനാ ജനകമെന്ന് അരുൺഷൂരി; സൈബർ ആക്രമണം മോദിയെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരമോ?

സെറിബ്രൽ പാഴ്‌സി ബാധിച്ച മകനേയും വെറുതെ വിടുന്നില്ല; ഇത് വേദനാ ജനകമെന്ന് അരുൺഷൂരി; സൈബർ ആക്രമണം മോദിയെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരമോ?

ന്യൂഡൽഹി: മോദി ആരാധകർ തന്റെ ഭിന്നശേഷിയുള്ള മകനെ പോലും സേഷ്യൽ മീഡിയയിൽ അപമാനിക്കുന്നുവെന്ന ആരോപണവുമായി മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി രംഗത്ത്. മോദിയെ വിമർശിക്കാൻ തുടങ്ങിയതിന് ശേഷമാണ് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം തുടങ്ങിയതെന്ന് ഷൂരി പറഞ്ഞു.

നേരത്തെ മോദിയെ പിന്തുണച്ചിരുന്ന അരുൺ ഷൂരി അദ്ദേഹം പ്രധാനമന്ത്രി ആയതോടെയാണ് വിമർശകനായി മാറിയത്. കോൺഗ്രസ് നയങ്ങൾക്കൊപ്പം ഒരു പശു കൂടി ആയാൽ മോദി സർക്കാരായെന്ന കടുത്ത വിമർശനം പോലും ഷൂരി ഉന്നയിച്ചിരുന്നു. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന ബിജെപി നേതാവാണ് അരുൺ ഷൂരി. ഇതിനുള്ള പ്രതികാരമായാണ് സൈബർ ആക്രമണം എന്നാണ് ഷൂരിയുടെ ആരോപണം.

സെറിബ്രൽ പാഴ്‌സി ബാധിച്ച തന്റെ മകനെപ്പോലും മോദി ആരാധകർ വെറുതെവിടുന്നില്ലെന്നാണ് അരുൺ ഷൂരി പറയുന്നത്. പ്രമുഖ ദേശീയ ചാനലിന്റെ ചർച്ചാ പരിപാടിയിൽ സംസാരിക്കവെയാണ് ഷൂരി ഇക്കാര്യം പറഞ്ഞത്. ബീഹാർ തെരഞ്ഞെടുപ്പിലെ ജനവിധിയെക്കുറിച്ചുള്ള ചർച്ചയായിരുന്നു വേദി. തന്റെ മകനെതിരായ കമന്റുകൾ വേദനാജനകമാണെന്നും ഷൂരി പറഞ്ഞു.

അതേസമയം വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ അപലപിക്കുന്നതായി അതേ ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്ന ബി. ജെ.പി നേതാവ് വിനയ് സഹസ്രാബ്‌ദെ പറഞ്ഞു. സോഷ്യൽ മീഡിയയെ സ്വാധീനിച്ച 150 പേരുമായി കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ സോഷ്യൽ മീഡിയിൽ മോശം ഭാഷ ഉപയോഗിക്കരുതെന്ന് ഓർമ്മിപ്പിച്ച കാര്യവും വിനയ് ചൂണ്ടിക്കാട്ടി.

എന്നാൽ മോദിയുടെ കൂടിക്കാഴ്ചയിൽ പങ്കെടുത്ത ചിലർ തന്നെ സോഷ്യൽ മീഡിയയിൽ മോശം ഭാഷ ഉപയോഗിക്കുന്നവരാണന്ന് അരുൺ ഷൂരി ചർച്ചയിൽ മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP