Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

568 കിലോയുടെ ഭീമൻ ലഡു മുറിച്ച് ആഘോഷിച്ച് മന്ത്രിമാർ; മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ബിജെപി പ്രവർത്തകർ; കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവെച്ച് നരേന്ദ്ര മോദി: ഇന്നലെ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷമാക്കിയത് ഇങ്ങനെയൊക്കെ

568 കിലോയുടെ ഭീമൻ ലഡു മുറിച്ച് ആഘോഷിച്ച് മന്ത്രിമാർ; മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ബിജെപി പ്രവർത്തകർ; കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവെച്ച് നരേന്ദ്ര മോദി: ഇന്നലെ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷമാക്കിയത് ഇങ്ങനെയൊക്കെ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ 68-ാം ജന്മദിനം ആഘോഷമാക്കി മന്ത്രിമാരും ബിജെപി പ്രവർത്തകരും. മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് ഇന്നലെ പ്രധാന മന്ത്രിയുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയത്. നരേന്ദ്ര മോദി കുട്ടികൾക്കൊപ്പമാണ് തന്റെ പിറന്നാൾ ആഘോഷിച്ചതെങ്കിൽ മന്ത്രിമാർ 568 കിലോയുടെ ഭീമൻ ലഡ്ഡു മുരിച്ചാണ് പിറന്നാൾ  ആഘോഷം കെങ്കേമമാക്കിയത്. ബിജെപി പ്രവര്ഡത്തകരാകട്ടെ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചും ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചും പിറന്നാളാഘോഷം ഗംഭീരമാക്കി.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മോദിക്ക് ആശംസാ പ്രവാഹം ആയിരുന്നു. സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയിൽ സ്‌കൂൾ കുട്ടികൾക്കൊപ്പമാണു നരേന്ദ്ര മോദി ജന്മദിനമാഘോഷിച്ചത്. ഇന്നു മണ്ഡലത്തിൽ വിവിധ വികസനപദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ചോദ്യങ്ങൾ ചോദിക്കാൻ മടിക്കരുതെന്നതാണു വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രമാണമെന്നു കാശി വിദ്യാപീഠത്തിലെ കുട്ടികൾക്കു പ്രധാനമന്ത്രി ഉപദേശം നൽകി. നിങ്ങളാണു രാജ്യത്തിന്റെ ഭാവി. കായിക ഇനങ്ങളിൽ ശ്രദ്ധിക്കുക, നൈപുണ്യങ്ങളാർജിക്കുക. അവയെന്നും മുതൽക്കൂട്ടാകും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ ജന്മദിനം പ്രമാണിച്ചു മണ്ഡലത്തിലെ 72 കേന്ദ്രങ്ങളിൽ മെഡിക്കൽ ക്യാംപുകളും ബിജെപി പ്രവർത്തകർ സംഘടിപ്പിച്ചു. സമഗ്ര വൈദ്യുതി വികസന പദ്ധതി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി അടൽ ഇൻകുബേഷൻ സെന്റർ, റീജനൽ ഒഫ്താൽമോളജി സെന്റർ തുടങ്ങി 500 കോടിയോളം രൂപയുടെ വികസന പരിപാടികൾക്കു വാരാണസിയിൽ പ്രധാനമന്ത്രി ഇന്നു തുടക്കമിടും. മെഡിക്കൽ ക്യാംപുകൾ, ശുചീകരണ പരിപാടികൾ തുടങ്ങിയവയുൾപ്പെടെ ഒരാഴ്ചത്തെ പരിപാടികൾ ഡൽഹി ബിജെപി ഘടകവും ആസൂത്രണം ചെയ്തിട്ടുണ്ട്.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി ഒട്ടേറെ പ്രമുഖർ പ്രധാനമന്ത്രിക്കു ജന്മദിനാശംസ നേർന്നു. മന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, മുഖ്താർ അബ്ബാസ് നഖ്വി എന്നിവർ ചേർന്നാണ് 568 കിലോയുടെ ഭീമൻ ലഡു മുറിച്ചു വിതരണം ചെയ്ത് മോദിയുടെ ജന്മദിനം ആഘോഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP