Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുള്ളുവേലിക്ക് മുകളിൽ വിരിഞ്ഞ് നിൽക്കുന്ന താമര: രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നേട്ടങ്ങൾ കൊയ്യുന്നു; സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചടികളെ പറ്റി ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതാണ് മോദിയുടെ നീക്കങ്ങൾ; മോദിയും ബിജെപിയും ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലാക്കുന്നു; വിമർശനവുമായി ദി എക്കണോമിസ്റ്റ്

മുള്ളുവേലിക്ക് മുകളിൽ വിരിഞ്ഞ് നിൽക്കുന്ന താമര: രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നേട്ടങ്ങൾ കൊയ്യുന്നു; സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചടികളെ പറ്റി ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതാണ് മോദിയുടെ നീക്കങ്ങൾ; മോദിയും ബിജെപിയും ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലാക്കുന്നു; വിമർശനവുമായി ദി എക്കണോമിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  മുള്ളുവേലിക്ക് മുകളിൽ വിരിഞ്ഞ് നിൽക്കുകയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം താമര. മാഗസിന്റെ കവർ ഫോട്ടോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാണ് ഇതിനെ കുറിച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് ദി എക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ മോദി സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്നാണ് മാസികയുടെ വിമർശനം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എക്കണോമിസ്റ്റ് മാസികയുടെ വിമർശനം. ഇതോടെ വലിയ വിവാദങ്ങൾക്ക് കൂടി വഴിയിട്ടിരിക്കുകയാണ് ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്ന 'ദി എക്കോണമിസ്റ്റ്' മാസിക.

മാസികയുടെ കവർ സ്റ്റോറിയിലാണ് രൂക്ഷമായ വിമർശനമുള്ളത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന് ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തിലാക്കുന്നതെങ്ങനെയെന്ന് ഇതിന്റെ കവർ ചിത്രം ട്വീറ്റ് ചെയ്യവേ മാസിക കുറിച്ചു. മോദി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റാൻ പ്രധാനമന്ത്രി ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്ലിം ജനത ഭയക്കുന്നുവെന്നും മാസികയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

രാമജന്മഭൂമി പ്രക്ഷോഭകാലം മുതലിങ്ങോട്ടുള്ള ബിജെപിയുടെ വളർച്ച വിശദീകരിക്കുന്ന ലേഖനത്തിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നേട്ടങ്ങൾ കൊയ്യുന്നുവെന്നും വിമർശിക്കുന്നു. രാജ്യത്തെ യഥാർഥ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കുമെന്നും ലേഖനത്തിൽ പറയുന്നു. രജിസ്റ്റർ നടപടി വർഷങ്ങളോളം നീണ്ടുനിൽക്കുന്നതാണ്. ലിസ്റ്റ് തയ്യാറായാൽ തന്നെ അത് പുനഃപരിശോധനയ്ക്കും ഇതിനെ എതിർക്കുന്നതും നടന്നുകൊണ്ടേയിരിക്കുമെന്നും ലേഖനത്തിൽ നിരീക്ഷിക്കുന്നു.

ബിജെപി അധികാരത്തിൽ വന്നതിന് ശേഷം സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചടികളേപ്പറ്റിയുള്ള ചർച്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതാണ് ഈ നീക്കങ്ങളെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. അസഹിഷ്ണുത ഇന്ത്യ എന്ന പേരിലാണ് ലേഖനം. അതേസമയം ലേഖനത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. എക്കണോമിസ്റ്റ് മാസികയ്ക്കെതിരെ കോളോണിയൽ ചിന്താഗതിയുള്ള ധിക്കാരിയെന്നാണ് ബിജെപി നേതാവ് ഡോ. വിജയ് ചൗത്തായ്വാലെ ലേഖനത്തോട് പ്രതികരിച്ചത്.

ബ്രിട്ടീഷുകാർ 1947ൽ രാജ്യം വിട്ടുവെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ എക്കണോമിസ്റ്റിലെ എഡിറ്റർമാർ ഇപ്പോഴും കൊളോണിയൽ കാലത്ത് ജീവിക്കുന്നവരാണ്. മോദിക്ക് വോട്ട് നൽകരുതെന്ന് വിളിച്ച് പറഞ്ഞിട്ടും 60 കോടിയോളം ഇന്ത്യക്കാർ അതിനെ പിന്തുടരാതിരുന്നതിൽ അവർ ദേഷ്യത്തിലാണ്. വിജയ് ചൗത്തായ്വാല പറഞ്ഞു. ബിജെപിയുടെ വിദേശനയങ്ങളുടെ ചുമതലയുള്ള നേതാവാണ് ഇദ്ദേഹം. ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 10 പോയിന്റ് കുറച്ച് എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പൗരത്വത്തിന് മതം പരിശോധിക്കുന്ന ഭേദഗതി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വിമർശനവുമായി മാസിക കവർ സ്റ്റോറിയെഴുതുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP