Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിവ് തെറ്റിക്കാതെ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്ര മോദി; മൻ കി ബാത്തിൽ കേരളത്തിന് അഭിനന്ദനവും

പതിവ് തെറ്റിക്കാതെ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്ര മോദി; മൻ കി ബാത്തിൽ കേരളത്തിന് അഭിനന്ദനവും

ന്യൂഡൽഹി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ വർഷം പഞ്ചാബിലെ സൈനികർക്കൊപ്പമായിരുന്നു ആഘോഷമെങ്കിൽ ഇത്തവണ ഉത്തരാഖണ്ഡിലെ അതിർത്തി സൈനിക പോസ്റ്റിൽ ഇൻഡോ-ടിബറ്റൻ അതിർത്തി സേനയ്‌ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. സൈനികർക്ക് മധുരം നൽകിയും അവർക്കൊപ്പം കുശലം പറഞ്ഞും മോദി ഏറെനേരം അവർക്കിടയിൽ ചെലവഴിച്ചു. 2014 ൽ സിയാചിനിലെ സൈനികർക്കൊപ്പമായിരുന്നു മോദി ദീപാവലി ആഘോഷിച്ചത്.

ഈ വർഷത്തെ ദീപാവലി ആഘോഷം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജീവൻ പണയംവച്ചാണ് സൈനികർ രാജ്യത്തിനുവേണ്ടി പോരാടുന്നത്. സൈനികരുടെ സംരക്ഷണമുള്ളതുകൊണ്ടാണ് നമുക്ക് സന്തോഷത്തോടെ ആഘോഷങ്ങളിൽ പങ്കുചേരാൻ സാധിക്കുന്നത്. ദീപാവലി ആഘോഷവേളയിൽ ഓരോരുത്തരും സൈനികരെ ഓർമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 'സന്ദേശ് ടു സോൾജിയേഴ്‌സ്' എന്ന ക്യാംപയിനിലൂടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രാജ്യത്തിന്റെ നാനാമേഖലയിൽ പ്രവർത്തിക്കുന്നവർ സൈനികർക്ക് സന്ദേശങ്ങൾ അയച്ചതായും മോദി പറഞ്ഞു.

രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്ന സമയത്ത് രാജ്യസുരക്ഷയ്ക്കായി അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികരെയും ആഘോഷത്തിൽ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'സന്ദേശ് ടു സോൾജിയേഴ്‌സ്' എന്ന ക്യാംപയിന് തുടക്കമിട്ടത്.

അതോടൊപ്പം തന്നെ പൊതു ഇടങ്ങളിൽ ശുചിമുറികൾ നിർമ്മിക്കുന്ന കാര്യത്തിൽ കേരളത്തെ പ്രശംസിക്കുകയും ചെയ്തു. ഇടമലക്കുടിയിലെ ആദിവാസി ഊരുകളിൽ വിദ്യാർത്ഥികൾ ശുചിമുറികൾ നിർമ്മിച്ചത് അഭിനന്ദനാർഹമാണെന്ന് റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പൊതു ഇടങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി നവംബർ ഒന്ന് മുതൽ കേരളം മാറുമെന്നും മോദി പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെ അവസ്ഥ സോമാലിയയിലേതിനേക്കാൾ മോശമാണെന്ന മോദിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP