Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോറി പ്രധാന മന്ത്രി ഇവിടെ മുറികൾ ഒന്നും ഒഴിവില്ല; മഹാമസ്തകാഭിഷേകത്തിൽ പങ്കെടുക്കാൻ മൈസുരുവിൽ എത്തിയ പ്രധാനമന്ത്രിക്ക് ഹോട്ടലിൽ മുറി ലഭിച്ചില്ല; വിവാഹ സത്ക്കാരം നടക്കുന്നതിനാൽ മുറി നൽകാതെ കയ്യൊഴിഞ്ഞത് ലളിതാ ഹോട്ടൽ അധികൃതർ: പ്രതിസന്ധിയിലായ ജില്ലാ ഭരണ കൂടം മറ്റൊരു ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി തടിതപ്പി

സോറി പ്രധാന മന്ത്രി ഇവിടെ മുറികൾ ഒന്നും ഒഴിവില്ല; മഹാമസ്തകാഭിഷേകത്തിൽ പങ്കെടുക്കാൻ മൈസുരുവിൽ എത്തിയ പ്രധാനമന്ത്രിക്ക് ഹോട്ടലിൽ മുറി ലഭിച്ചില്ല; വിവാഹ സത്ക്കാരം നടക്കുന്നതിനാൽ മുറി നൽകാതെ കയ്യൊഴിഞ്ഞത് ലളിതാ ഹോട്ടൽ അധികൃതർ: പ്രതിസന്ധിയിലായ ജില്ലാ ഭരണ കൂടം മറ്റൊരു ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി തടിതപ്പി

മൈസുരു: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താമസിക്കാൻ ഏത് സംസ്ഥാനത്ത് ചെന്നാലും ഒന്നല ഒരു നൂറ് മുറി കിട്ടും എന്ന് ഉറപ്പ്. എന്നാൽ മൈസുരുവിലെ കാര്യം മറിച്ചാണ്. മൈസുരുവിലെത്തിയ നരേന്ദ്ര മോദിക്ക് താമസിക്കാൻ മുറി കിട്ടിയില്ല. മൈസുരുവിലെ ലളിതാ മഹൽ പാലസ് ഹോട്ടലാണ് പ്രധാനമന്ത്രിക്ക് താമസിക്കാൻ മുറി നൽകാതിരുന്നത്. ഹാസൻ ജില്ലയിലെ ശ്രാവണബലഗോളയിൽ ബാഹുബലി മഹാമസ്തകാഭിഷേക മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രിക്ക് താമസിക്കുന്നതിന് ലളിത മഹൽ പാലസ് ഹോട്ടലാണ് അധികൃതർ നോക്കിയിരുന്നത്. എന്നാൽ പ്രധാന മന്ത്രി കർണ്ണാടകയിലും എത്തിക്കഴിഞ്ഞാണേ്രത ഹോട്ടൽ അധികൃതർ പറയുന്നത്. ഒരു വിവാഹ സൽക്കാരത്തിനായി മുറികൾ എല്ലാം ബുക്കിങ് ആയി പോയ കാര്യം.

അവസാന നിമിഷം മുറി ലഭിക്കാതെ വന്നതോടെ ജില്ലാ ഭരണകൂടവും ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസും പ്രതിസന്ധിയിലായി. ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രിക്കും സ്റ്റാഫിനും സുരക്ഷാ ഉദ്യോഗസ്ഥർക്കുംവേണ്ടി മുറികൾ ബുക്കുചെയ്യാൻ ഹോട്ടലിൽ എത്തിയത്. അപ്പോഴാണ് മുറി ഇല്ലാത്ത വിവരം പറഞ്ഞ് ഹോട്ടൽ അധികൃതർ കയ്യൊഴിഞ്ഞത്.

ഇതേ തുടർന്ന് ജില്ലാ ഭരണകൂടം നഗരത്തിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ പ്രധാനമന്ത്രിക്ക് താമസ സൗകര്യം ഒരുക്കി. വിവാഹ സൽക്കാരം ഉണ്ടായിരുന്നതിനാൽ വളരെക്കുറച്ച് മുറികൾ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. സുരക്ഷ പരിഗണിച്ചാണ് പ്രധാനമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുംവേണ്ടി പരിമിതമായ മുറികൾ തയ്യാറാക്കാതിരുന്നത്.

ജില്ലാ ഭരണകൂടം പ്രധാനമന്ത്രിക്ക് പകരം താമസം ഒരുക്കിയ റാഡിസൺ ബ്ലൂ ഹോട്ടലിലും മുറികൾ കുറവായിരുന്നു. എന്നാൽ, ജില്ലാ ഭരണകൂടം ഇടപെട്ട് ഒരു വ്യവസായിയുടെ കുടുംബത്തിന്റെ വിവാഹ സത്കാര ചടങ്ങ് പുനഃക്രമീകരിച്ചാണ് പ്രധാനമന്ത്രിക്ക് സൗകര്യം ഒരുക്കിയതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി മൈസൂരുവിലെത്തിയത്. ശ്രവണബലഗോളയിലെ ചടങ്ങിലും സൗത്ത് വെസ്റ്റേൺ റെയിൽവെയുടെ ചടങ്ങിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി മൈസൂരുവിലെത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP