Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാരിന്റെ സ്വപ്‌നപദ്ധതിയായ ഡിജിറ്റൽ ഇന്ത്യക്കു തുടക്കമായി; നാലരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനവുമായി കമ്പനികൾ

കേന്ദ്രസർക്കാരിന്റെ സ്വപ്‌നപദ്ധതിയായ ഡിജിറ്റൽ ഇന്ത്യക്കു തുടക്കമായി; നാലരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനവുമായി കമ്പനികൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കമായി. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ മുൻനിര വ്യവസായികൾ പങ്കെടുത്ത ചടങ്ങിലാണ് നരേന്ദ്ര മോദി 'ഡിജിറ്റൽ ഇന്ത്യ'ക്ക് തുടക്കമിട്ടത്. ഈ പദ്ധതിക്ക് കീഴിൽ രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമങ്ങൾ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷന് കീഴിൽ വരുമെന്നാണ് സർക്കാർ വാഗ്ദാനം.

ഇലക്ട്രോണിക്‌സ് രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക, ഡിജിറ്റൽ ഉള്ളടക്കം കാര്യക്ഷമമാക്കുക എന്നിവയാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഒരു ലക്ഷം കോടിയുടെ ഡിജിറ്റൽ ലോക്കർ, ഇ വിദ്യാഭ്യാസം , ഇ ആരോഗ്യം എന്നീ പദ്ധതികൾക്കൊപ്പം ദേശീയ സ്‌കോളർഷിപ്പ് പോർട്ടലും നിലവിൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലുണ്ട്.

രണ്ടര ലക്ഷം വില്ലേജുകളിൽ ബ്രോഡ്ബാൻഡ് യാഥാർത്ഥ്യമാക്കാനും ലക്ഷ്യമിടുന്ന പദ്ധതി രാജ്യത്തെ വിവര സാങ്കേതിക വിദ്യയിൽ ലോകത്തെ വൻ ശക്തിയാക്കി മാറ്റുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.

2019 ഓടെ എല്ലാ പൗരന്മാർക്കും മൊബൈൽ ഫോൺ, രാജ്യമെങ്ങും ബ്രോഡ്ബാൻഡ് തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സർക്കാരിന്റെ സേവനങ്ങൾ നേരിട്ട് ജനങ്ങളിലെക്കെത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റൽ ഇന്ത്യയുടെ പ്രധാന ഉദ്ദേശ്യം.

ഉദ്ഘാടന ചടങ്ങിൽ ഡിജിറ്റൽ ഇന്ത്യ പോളിസി പ്രധാനമന്ത്രി പുറത്തിറക്കി.
ഡിജിറ്റൽ ഇന്ത്യക്ക് കീഴിൽ വരുന്ന വിവിധ പദ്ധതികൾക്കായി രണ്ടര ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പ് പദ്ധതിയിൽ സജീവമായി പങ്കാളിയാകുമെന്ന് ചെയർമാൻ സിറസ് മിസ്ട്രി അറിയിച്ചു. ടാറ്റ ഈ വർഷം 60,000 പുതിയ ഐ.ടി പ്രൊഫഷണലുകളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാരുടെ ഡിജിറ്റൽ ശാക്തീകരണത്തിന് ഉതകുന്ന മികച്ച പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യയെന്ന് വിപ്രോ ചെയർമാൻ അസിം പ്രേംജി അഭിപ്രായപ്പെട്ടു. ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ, എയർബസ് സിഇഒ ഡോ. ബെർനാഡ് ഗെർബർട്ട്, അദിത്യാ ബിർളാ ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, വേദാന്ത കമ്പനിയുടെ തലവൻ അനിൽ അഗർവാൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP