Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി; റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി എത്തിയതു പ്രോട്ടോകോൾ നോക്കാതെ

അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി; റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി എത്തിയതു പ്രോട്ടോകോൾ നോക്കാതെ

ന്യൂഡൽഹി: അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഇക്കുറി റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് അബുദാബി രാജകുമാരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോൾ നോക്കാതെ വിമാനത്താവളത്തിലെത്തി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചു.

യുഎഇ ഉപസർവ സൈന്യാധിപൻ കൂടിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നാണു പ്രതീക്ഷ. യുഎഇ വ്യോമസേനാംഗങ്ങളും ഇക്കുറി റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്നുണ്ട്.

സന്ദർശനത്തിന്റെ ഭാഗമായി 16 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. കഴിഞ്ഞ ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദർശിച്ചിരുന്നു. 2015 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎഇ സന്ദർശനത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമായത്. ബുധനാഴ്ച ഷെയ്ഖ് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കും.

പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ഊർജം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിലാണു പുതിയ കരാറുകൾ പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖർജിയുമായും ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP