Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ ബാധിച്ച് ക്വാറന്റൈൻ ചെയ്യപ്പെടുന്നവർക്ക് വിരസതയുണ്ടാകില്ല; കൊവിഡ് 19 ബാധിതർക്ക് വായിക്കാൻ നൽകുന്നത് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ

കൊറോണ ബാധിച്ച് ക്വാറന്റൈൻ ചെയ്യപ്പെടുന്നവർക്ക് വിരസതയുണ്ടാകില്ല; കൊവിഡ് 19 ബാധിതർക്ക് വായിക്കാൻ നൽകുന്നത് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതരായി ക്വാറന്റൈൻ ചെയ്യപ്പെടുന്നവരുടെ വിരസതയകറ്റാൻ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ. സർക്കാർ സംവിധാനങ്ങളിൽ ക്വാറന്റൈൻ ചെയ്യപ്പെട്ടവർക്ക് വിരസതയകറ്റുന്നതിനായി വായിക്കാൻ നൽകുന്നത് നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങൾ എല്ലാക്കാലത്തും കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കാറുണ്ട്. അത്തരത്തിൽ അച്ചടിച്ച പ്രസംഗങ്ങളാണ് കൊവിഡ്19 ബാധിതർക്ക് വായിക്കാൻ നൽകുന്നത്.

'പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകർപ്പ് അതിഥികൾക്കും സ്‌കൂളുകൾക്കും കോളജുകൾക്കുമൊക്കെ പല അവസരങ്ങളിലും നൽകാറുണ്ട്. ഇത്തരം പുസ്തകങ്ങളാണു സർക്കാരിന്റെ ക്വാറന്റീൻ സംവിധാനത്തിൽ കഴിയുന്നവർക്കു നൽകുക' - ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം വർഷങ്ങളായി കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കാറുണ്ട്. അതുപോലെതന്നെ മോദിയുടെ പ്രസംഗങ്ങൾ എൻഡിഎ സർക്കാരും പ്രസിദ്ധീകരിക്കുന്നുണ്ട്. മാസാമാസം ഉള്ള റേഡിയോ പ്രഭാഷണമായ 'മൻ കി ബാതിന്റെ' റെക്കോർഡിങ്ങുകൾ ഓൾ ഇന്ത്യ റേഡിയോയുടെ വെബ്‌സൈറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

14 ദിവസമാണ് ക്വാറന്റീനിൽ കഴിയേണ്ടത്. സാഹചര്യത്തെ നേരിടാൻ പെട്ടെന്നുണ്ടാക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം, സോപ്പ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. അവർക്ക് ഇതുവരെ വായിക്കാനുള്ള കാര്യങ്ങൾ ഒരുക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP