Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു; വിശ്വസ്തനോട് രണ്ടാഴ്ചകൂടി തുടരാൻ ആവശ്യപ്പെട്ട് മോദി; പി.കെ സിൻഹ പിൻഗാമിയാകുമെന്ന് ദേശീയ മാധ്യമങ്ങൾ; മികച്ച ഓഫീസറായിരുന്ന അദ്ദേഹം പകർന്നുതന്നെ അറിവുകൾ ഇന്നും തനിക്ക് വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു; വിശ്വസ്തനോട് രണ്ടാഴ്ചകൂടി തുടരാൻ ആവശ്യപ്പെട്ട് മോദി; പി.കെ സിൻഹ പിൻഗാമിയാകുമെന്ന് ദേശീയ മാധ്യമങ്ങൾ; മികച്ച ഓഫീസറായിരുന്ന അദ്ദേഹം പകർന്നുതന്നെ അറിവുകൾ ഇന്നും തനിക്ക് വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു. മോദിയുടെ വിശ്വസ്തനും 2014 ൽ അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ എത്തിയകാലം മുതൽ അദ്ദേഹത്തിന്റെ ടീം അംഗവുമായിരുന്നു മിശ്ര.നൃപേന്ദ്ര മിശ്ര മികച്ച ഓഫീസറായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഭരണത്തിലടക്കം മികച്ച അവഗാഹമുള്ള വ്യക്തിയായിരുന്നു. 2014 ൽ രാജ്യതലസ്ഥാനത്ത് എത്തിയപ്പോൾ പലകാര്യങ്ങളും അദ്ദേഹം പഠിപ്പിച്ചുതന്നു. അദ്ദേഹം പകർന്നുതന്നെ അറിവുകൾ ഇന്നും തനിക്ക് വിലപ്പെട്ടതാണ്.

മിശ്ര വളരെയേറെ സഹായങ്ങൾ നൽകിയെന്നും അഞ്ച് വർഷമായി അദ്ദേഹം സഹായിയായി ഒപ്പമുണ്ടായിരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. മിശ്ര ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു. അതേസമയം പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം രണ്ടാഴ്ചകൂടി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരും. അതിനുശേഷം പി.കെ സിൻഹ അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

യു.പി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ മിശ്ര മുമ്പ് ട്രായ് ചെയർപേഴ്സണായും ടെലികോം സെക്രട്ടറിയായും ഫെർട്ലൈസേഴ്സ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചുവന്നത്. പ്രധാനമന്ത്രി മോദി രണ്ടാം തവണയും അധികാരത്തിൽ വന്നതോടെയാണ് മിശ്ര അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്.ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനം ഒഴിയാൻ നൃപേന്ദ്ര മിശ്ര സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും മോദിയുടെ അഭ്യർത്ഥനയെ തുടർന്ന് ഇത്രയും നാൾ പദവിയിൽ തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP