Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്നങ്ങളുമായി മുന്നേറുക, മറ്റൊന്നിനും നിങ്ങളെ തടയാനാവില്ല; ലോകത്തിന് അവശ്യം മികവുള്ള അദ്ധ്യാപകരെ: അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികളോട് സംവദിച്ച് മോദി

സ്വപ്നങ്ങളുമായി മുന്നേറുക, മറ്റൊന്നിനും നിങ്ങളെ തടയാനാവില്ല; ലോകത്തിന് അവശ്യം മികവുള്ള അദ്ധ്യാപകരെ: അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികളോട് സംവദിച്ച് മോദി

സ്വപ്നങ്ങളുമായി മുന്നേറുക, മറ്റൊന്നിനും നിങ്ങളെ തടയാനാവില്ല: ലോകത്തിന് അവശ്യം മികവുള്ള അദ്ധ്യാപകരെ: അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികളോട് സംവദിച്ച് മോദി

ന്യൂഡൽഹി: വിദ്യാർത്ഥികളെന്ന നിലയിൽ നിങ്ങൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടെന്ന എനിക്കറിയാം. അതുമായി മുന്നേറുക, മറ്റൊന്നിനും നിങ്ങളെ തടയാനാവില്ല. അദ്ധ്യാപക ദിനത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്നോട് സംസാരിക്കാൻ പേടി വേണ്ട എന്നു പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. അദ്ധ്യാപകരുടെ പ്രധാന്യം മനസിലാക്കാൻ സാധിക്കണം. ഇത്രയും ഊർജ്ജസ്വലതയുള്ള യുവാക്കൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പലരും അദ്ധ്യാപകരാകാത്തതെന്ന് ചിന്തിക്കേണ്ടതാണ്. മികവുള്ള അദ്ധ്യാപകരെ ലോകത്തിന് ആവശ്യമാണ്. വിദ്യാർത്ഥികളുടെ ഹീറോകളാണ് അദ്ധ്യാപകർ.
ഡോ. രാധാകൃഷ്ണൻ തന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. അദ്ദേഹം അദ്ധ്യാപകർക്കു വേണ്ടിയാണ് ആ ദിനം ആഘോഷിച്ചതെന്നും മോദി പറഞ്ഞു.

സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് ശുചിമുറികൾ നിർബന്ധമാക്കണമെന്ന് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഞാൻ പറഞ്ഞിരുന്നു. ജപ്പാനിലെ സ്‌കൂളുകളിൽ ശുചിമുറികൾ വൃത്തിയാക്കുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണെന്ന് അവിടുത്തെ സന്ദർശനത്തിനിടെ ഒരു അദ്ധ്യാപിക എന്നോട് പറഞ്ഞു. സ്‌കൂളുകളിൽ ശുചിമുറികൾ പണിയുന്നതിന് അദ്ധ്യാപകരും സഹായങ്ങൾ ചെയ്യണം.

സാങ്കേതിക വിദ്യയുടെ പ്രധാന്യം ദിനംപ്രതി വർധിച്ചുവരികയാണ്. അതിനാൽ നമ്മുടെ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയിലുള്ള താല്പര്യം ഇല്ലാതാക്കരുത്. എല്ലാ വിദ്യാർത്ഥികൾക്കും ഓരോ സ്വപ്നങ്ങളുണ്ട്. അതിനെ പിന്നോട്ട് ചലിപ്പിക്കാൻ ഒന്നിനേയും അനുവദിക്കരുത്. അതിനു വേണ്ടി പരിശ്രമിക്കണം. ഗൂഗിളിന് വിവരങ്ങൾ തരാൻ മാത്രമേ കഴിയൂ, വിദ്യാഭ്യാസം നൽകാൻ അദ്ധ്യാപകർ തന്നെ വേണം, മോദി പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തനമെന്നത് ഒരു ജോലിയല്ലെന്നും സേവനം ആണെന്നുമായിരുന്നു രാഷ്ട്രീയപ്രവർത്തനം പ്രയാസകരമാണോ എന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് മോദി മറുപടി നൽകിയത്. ഇന്ത്യയിലെ ജനങ്ങൾ തന്റെ കുടുംബമാണെന്നും അവരുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും മോദി കൂട്ടിച്ചേർത്തു. ഒരു യഥാർഥ അദ്ധ്യാപകൻ മിടുക്കനായ വിദ്യാർത്ഥിയെന്നോ മിടുക്കനല്ലെന്നോ ഉള്ള വിവേചനം കുട്ടികളോട് കാണിക്കാൻ പാടില്ലെന്നായിരുന്നു മറ്റൊരു ചോദ്യത്തിന് മോദിയുടെ മറുപടി.

അദ്ധ്യാപക ദിനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർത്ഥികൾക്കു മുന്നിലായിരുന്നു മോദിയുടെ പ്രസംഗം. ഇത് രാജ്യം മുഴുവനുള്ള സ്‌കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന ആവശ്യം നേരത്തെ വിവാദമായിരുന്നു. ഡൽഹിയിലെ മനേക്ഷാ ഓഡിറ്റോറിയത്തിലായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം.

അതേ സമയം കേരളത്തിൽ വിക്ടേഴ്‌സ് ചാനൽ വഴി മോദിയുടെ പ്രസംഗം വിദ്യാർത്ഥികളെ കാണിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷം സർക്കാർ അത് തടയുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ആസൂത്രിത നീക്കമാണെന്ന് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP