Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹാശംസയുമായി മോദിയുടെ 50,000 രൂപയുടെ ചെക്ക്; ചുവപ്പുനാടയുടെ കാലം കഴിയുന്നുവോ? സഹോദരിമാരുടെ കല്ല്യാണത്തിനുള്ള പ്രധാനമന്ത്രിയുടെ കത്ത് പുതിയ പ്രതീക്ഷയോ?

വിവാഹാശംസയുമായി മോദിയുടെ 50,000 രൂപയുടെ ചെക്ക്; ചുവപ്പുനാടയുടെ കാലം കഴിയുന്നുവോ? സഹോദരിമാരുടെ കല്ല്യാണത്തിനുള്ള പ്രധാനമന്ത്രിയുടെ കത്ത് പുതിയ പ്രതീക്ഷയോ?

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയിട്ട് ഒരു വർഷമാകുന്നു. ചുവപ്പു നാടയെന്ന കുരുക്കഴിക്കുമെന്ന മോദിയുടെ പ്രഖ്യാപനം ലക്ഷ്യം കണ്ടോ? അതെന്ന ഉത്തരമാണ് മീറെറ്റിലെ സാധാരണക്കാരനായ അദ്ധ്യാപകൻ പറയുന്നത്. തന്റെ ജീവിതാനുഭവം ചൂണ്ടിക്കാട്ടിയാണ് മോദി സർക്കാരിനെ ഇദ്ദേഹം ഉയർത്തിക്കാട്ടുന്നത്.

സഹോദരിമാരുടെ കല്ല്യാണം നടത്താൻ നിവർത്തിയില്ലാതെ നട്ടം തിരിയുകയായിരുന്നു മൻജിത് സിങ്. ജാട്പുര വില്ലേജിലെ സാധാരണക്കാരായ ഈ കുടുംബം പ്രധാനമന്ത്രിയെ സമീപിക്കാൻ തീരുമാനിച്ചു. അന്ന് മന്മോഹൻ സിംഗായിരുന്നു അധികാരത്തിൽ. രണ്ടായിരം രൂപ മാസശമ്പളമുള്ള മൻജിത്തിന് സഹോദരിമാരുടെ വിവാഹത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ വിവരിച്ചാണ് കത്തെ ഴുതിയത്.. കഴിഞ്ഞ വർഷം മാർച്ച് 2നായിരുന്നു ഇത്. പക്ഷേ ഒരു ഫലവും ഉണ്ടായില്ല.

നല്ലൊരു ജോലിയോ ധനസഹായമോ ആണ് ആവശ്യപ്പെട്ടത്. എന്നാൽ രണ്ട് മാസത്തിന് ശേഷമായിരുന്നു മന്മോഹൻസിംഗിന്റെ ഓഫീസ് ഈ കത്ത് കണ്ടത്. ഈ കത്ത് യൂപി ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തു. മൻജിത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യാഥാർത്ഥ്യം പരിശോധിക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ആറു മാസമെടുത്തു ഈ ഫയൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് നീങ്ങാൻ. അങ്ങനെ ജില്ലാ മജിസ്‌ട്രേട്ടിന്റെ ഓഫീസിൽ ഈ അപേക്ഷയെത്തി. അപ്പോഴേക്ക് കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയിരുന്നു. ഇതിനിടെയിൽ ഡിസംബർ 17ന് ജില്ലാ ഭരണകൂടം മൻജിത്തിന്റെ കാര്യത്തിൽ യഥാർത്ഥ റിപ്പോർട്ട് നൽകി.

അങ്ങനെ ഫെബ്രുവരിയിൽ 50,000 രൂപയുടെ ചെക്ക് മൻജിത്തിന് കിട്ടി. അതിനൊപ്പം പ്രധാനമന്ത്രി മോദിയുടെ കത്തുമുണ്ടായിരുന്നു. സഹോദരിമാർക്കുള്ള വിവാഹാശംസയായിരുന്നു അത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP