Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഎംസി വായ്പ ക്രമക്കേട്; എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത് ബിജെപി നേതാവിന്റെ മകനെ; പിടിയിലായ രാജ്നീത് സിങ് കടങ്ങൾ തിരിച്ചുപിടിക്കാൻ ബാങ്ക് രൂപവത്കരിച്ച സമിതിയിലെ അംഗം

പിഎംസി വായ്പ ക്രമക്കേട്; എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത് ബിജെപി നേതാവിന്റെ മകനെ; പിടിയിലായ രാജ്നീത് സിങ് കടങ്ങൾ തിരിച്ചുപിടിക്കാൻ ബാങ്ക് രൂപവത്കരിച്ച സമിതിയിലെ അംഗം

മറുനാടൻ ഡെസ്‌ക്‌

മുംബൈ; പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ (പി.എം.സി.) വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഡയറക്ടർ രാജ്നീത് സിങ്ങ് അറസ്റ്റിൽ. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ബിജെപി. നേതാവും മുൻ എംഎ‍ൽഎയുമായ സർദാർ താരാ സിങ്ങിന്റെ മകനായ രാജ്നീത് സിങിനെ അറസ്റ്റു ചെയ്തത്.

ഹൗസിങ് ഡവലപ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (എച്ച്.ഡി.ഐ.എൽ.) പി.എം.സി. ബാങ്കിൽനിന്ന് വായ്പ അനുവദിച്ചതിനെപ്പറ്റി വിവരങ്ങൾ ആരായുന്നതിനായി രാജ്നീത് സിങ്ങിനെ ശനിയാഴ്ച ചോദ്യംചെയ്തിരുന്നു. രാജ്നീതിന്റെ മറുപടികൾ വിശ്വസനീയമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.

പി.എം.സി. ബാങ്കിൽ 4335 കോടി രൂപയുടെ വായ്പാക്രമക്കേടു നടന്നതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. കിട്ടാക്കടത്തിന്റെ വിവരങ്ങൾ രേഖകളിൽനിന്ന് മറച്ചുവെച്ചതിന്റെപേരിൽ ആർ.ബി.ഐ.യുടെ നടപടി നേരിടുകയാണിപ്പോൾ ബാങ്ക്. ബാങ്ക് മേധാവികളും ക്രമവിരുദ്ധമായി വായ്പയെടുത്ത എച്ച്.ഡി.ഐ.എൽ. ഡയറക്ടർമാരും നേരത്തേ തന്നെ അറസ്റ്റിലായിരുന്നു. കടങ്ങൾ തിരിച്ചുപിടിക്കാൻ ബാങ്ക് രൂപവത്കരിച്ച സമിതിയിലെ അംഗമായിരുന്നു ഒടുവിൽ അറസ്റ്റിലായ രാജ്നീത് സിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP