Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അരുൺ ജയിറ്റ്‌ലിയുടെ അഭാവത്തിൽ ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫിസിന്; ധനകാര്യ സെക്രട്ടറിയുടെ മേൽ നോട്ടത്തിൽ

അരുൺ ജയിറ്റ്‌ലിയുടെ അഭാവത്തിൽ ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫിസിന്; ധനകാര്യ സെക്രട്ടറിയുടെ മേൽ നോട്ടത്തിൽ

ന്യൂഡൽഹി: ഗുരുതര ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ചികിത്സയ്ക്ക് പോയ ധന മന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഭാവത്തിൽ ധനകാര്യ കോർപ്പറേറ്റ് ചുമതലകൾ പ്രധാന മന്ത്രിയുടെ ഓഫിസ് നേരിട്ട് നോക്കി നടത്തും. അരുൺ ജയിറ്റ്‌ലി പൂർണ്ണമായും സുഖം പ്രാപിക്കുന്നതു വരെ പ്രധാന മന്ത്രിയുടെ ഓഫിസ് തന്നെ നേരിട്ട് ധനകാര്യ വകുപ്പിന്റെ ധനകാര്യ സെക്രട്ടറിക്കായിരിക്കും ഇതിന്റെ മേൽ നോട്ടം വഹിക്കുക.

എല്ലാ സെക്രട്ടറിമാരോടും ഈ വകുപ്പുതല ജോലികളിൽ ശ്രദ്ധ ചെലുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുും ദിനംപ്രതി നിർദേശങ്ങൾ നൽകും. അതുകൊണ്ട് തന്നെ മന്ത്രിയുടെ അഭാവത്തിൽ വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രധാനപ്പെട്ട തീരുമാനങ്ങളിൽ വേണമെങ്കിൽ പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡൈ്വസറി കൗൺസിലിൽ നിന്ന് ഉപദേശം തേടും. കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിലും സമാനമായ അറേഞ്ച് മെന്റ് നടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP