Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിഎൻബിയിൽ കൂട്ട സ്ഥലം മാറ്റം; 18,000 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം

പിഎൻബിയിൽ കൂട്ട സ്ഥലം മാറ്റം; 18,000 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം

ന്യൂഡൽഹി: നീരവ് മോദിയുടെ തട്ടിപ്പിന് വിധേയമായ പഞ്ചാബ് നാഷണൽ ബാങ്കിൽ കൂട്ട സ്ഥലം മാറ്റം. ഒറ്റയടിക്ക് 18000 ജീവനക്കാരെയാണ് പിഎൻബി സ്ഥലം മാറ്റിയത്. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് 18,000 ജീവനക്കാരെ സ്ഥലം മാറ്റിയത്.

ഒരേ ബ്രാഞ്ചിൽ ഒരേ തസ്തികയിൽ മൂന്നുവർഷമായി ജോലി ചെയ്യുന്ന സീനിയർ ബാങ്ക് ഉദ്യോസ്ഥർക്കും ഒരേ ബ്രാഞ്ചിൽ ഒരേ തസ്തികയിൽ അഞ്ചുവർഷമായി ജോലി ചെയ്യുന്ന ക്ലെറിക്കൽ ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം നൽകണമെന്നായിരുന്നു സി വി സി നിർദ്ദേശം നൽകിയിരുന്നത്.

കൂട്ടസ്ഥലംമാറ്റത്തിൽ ബാങ്ക് ജീവനക്കാർ അസ്വസ്ഥരാണെന്നും എൻ ഒ ബി ഡബ്ല്യൂ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. അതേസമയം തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്നും വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പി എൻ ബി വക്താവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP