Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശ്രമത്തിലുണ്ടായിരുന്ന ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ചു; ആൾ ദൈവം ദാതി മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു: ടെലിവിഷനിൽ ആധ്യാത്മിക പരിപാടികൾ അവതരിപ്പിക്കുന്ന ദാതി മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഡൽഹിയിൽ നിന്ന്

ആശ്രമത്തിലുണ്ടായിരുന്ന ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ചു;  ആൾ ദൈവം ദാതി മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു: ടെലിവിഷനിൽ ആധ്യാത്മിക പരിപാടികൾ അവതരിപ്പിക്കുന്ന ദാതി മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഡൽഹിയിൽ നിന്ന്

ന്യൂഡൽഹി: ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആൾദൈവം ദാതി മഹാരാജിനെ പൊലീസ് അറസ്റ്റുചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപുർ ബേരിയിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. ദാതിയുടെ ശിഷ്യയായ യുവതി തന്നെ ഇയാൾ രണ്ടുവർഷം മുമ്പ് ഛത്തർപുരിലെ ശനിധാമിൽവെച്ച് പീഡിപ്പിച്ചെന്ന്. പരാതി നൽകുകയായിരുന്നു.

പേടിച്ചിട്ടാണ് ഇത്രയും നാള് പരാതിയുമായി മുന്നോട്ട് വരാതിരുന്നതെന്നും യുവതി പറഞ്ഞു. താൻ മാത്രമല്ല ആശ്രമത്തിലെ ഒട്ടേറെ പെൺകുട്ടികൾക്കു നേരെയും ഇയാൾ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. നേരത്തേയും ഇയാൾക്കെതിരേ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ടെലിവിഷനിൽ ആധ്യാത്മിക പരിപാടികൾ അവതരിപ്പിക്കുന്ന ദാതി മഹാരാജിന് ഡൽഹിയിലും ഉത്തരേന്ത്യയിലും ഒട്ടേറെ അനുയായികളുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 376, 377, 354, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസന്വേഷണം ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP