Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കുമെന്ന് പറഞ്ഞതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെയും വീട്ടുതടങ്കലിലാക്കി; പിസിസി പ്രസിഡന്റ് ഗുലാം അഹമ്മദ് മിർനെയും വക്താവ് രവീന്ദർ ശർമ്മയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത് വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ്

കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കുമെന്ന് പറഞ്ഞതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെയും വീട്ടുതടങ്കലിലാക്കി; പിസിസി പ്രസിഡന്റ് ഗുലാം അഹമ്മദ് മിർനെയും വക്താവ് രവീന്ദർ ശർമ്മയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത് വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കോൺഗ്രസ് ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തുന്നതിന് തൊട്ടുമുമ്പ് ജമ്മു കശ്മീരിലെ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹമ്മദ് മിർനെയും മുതിർന്ന നേതാവ് രവീന്ദർ ശർമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനുശേഷം ഗുലാം അഹമ്മദ് മിറിനെ വീട്ടുതടങ്കലിലാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടി.

സംസ്ഥാന കോൺഗ്രസ് വക്താവാണ് രവീന്ദർ ശർമ. മാധ്യമങ്ങളോട് സംസാരിക്കാൻ നേരത്തെതന്നെ നിശ്ചയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും പൊലീസ് അതിനുള്ള സാവകാശം നൽകിയില്ല. ഉടൻ വാഹനത്തിൽ കയറ്റി കൊണ്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് നിങ്ങളോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് നേതാക്കളെ കൂട്ടിക്കൊണ്ടുപോയത്.

കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയതിന് പിന്നാലെയാണ് കശ്മീരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സ്വാതന്ത്ര്യ ദിനത്തിലടക്കം അക്രമ സംഭവങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ടെലിഫോൺ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുമെന്നും സ്‌കൂളുകളും ഓഫീസുകളും തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP