Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുംബൈയിൽനിന്നു വീണ്ടും പൊലീസിന്റെ ക്രൂരമർദനത്തിന്റെ കഥകൾ; അന്ധേരി പൊലീസ് സ്റ്റേഷനിൽ യുവതീയുവാക്കളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈയിൽനിന്നു വീണ്ടും പൊലീസിന്റെ ക്രൂരമർദനത്തിന്റെ കഥകൾ; അന്ധേരി പൊലീസ് സ്റ്റേഷനിൽ യുവതീയുവാക്കളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ: ഗണേശോത്സവത്തിനിടെ യുവതിയെ മർദിച്ച സംഭവത്തിനു പിന്നാലെ മുംബൈയിൽ നിന്നു വീണ്ടും പൊലീസ് മർദനത്തിന്റെ കഥ പുറത്ത്. അന്ധേരി പൊലീസ് സ്റ്റേഷനിൽ യുവാവിനെയും യുവതിയെയും പൊലീസ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.

മർദനമേറ്റു അലമുറയിട്ടുകരയുന്ന യുവതി ഉപദ്രവിക്കരുതെന്ന് വിളിച്ചുപറയുന്നതു ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ അത് കേൾക്കാതെ പൊലീസുകാർ മർദനം തുടരുകയായിരുന്നു.

മലാദിലെ കോൾസെന്ററിൽ ജോലി ചെയ്യുന്ന യുവതിയെയും യുവാവിനെയുമാണ് പൊലീസ് മർദ്ദിച്ചത്. ഇരുവരും റോഡിൽ വച്ച് മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്നാണ് സ്‌റ്റേഷനിൽ എത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

ഈ സംഭവം നേരിട്ടുകണ്ട ഗുലാം മഖ്ബൂൽ ഷൈഖ് എന്നയാളാണ് വീഡിയോ പകർത്തി പുറത്തുവിട്ടത്. യുവതീയുവാക്കളെ പൊലീസ് ക്രൂരമായി മർദ്ദിക്കുകയും അനധികൃതമായി ലോക്കപ്പിൽ അടക്കുകയും അനുമതിയില്ലാതെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.

സ്‌റ്റേഷനിൽ വച്ച് വഴക്കുണ്ടാക്കിയപ്പോൾ പിടിച്ചു മാറ്റുക മാത്രമാണ് ചെയ്‌തെന്നാണു പൊലീസ് പറഞ്ഞത്. ഇവരെ മർദ്ദിച്ചില്ലെന്നും അവകാശപ്പെടുന്നു. എന്നാൽ, യുവതി സഹായത്തിനായി യുവാവിനെ വിളിക്കുന്നതും യുവതിയെ മർദ്ദിക്കുമ്പോൾ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ മാസം ഗണേശോത്സവ സമയത്താണ് ജനങ്ങൾ നോക്കിനിൽക്കെ വനിതാ പൊലീസുകാർ സംഘം ചേർന്നു യുവതിയെ ക്രൂരമർദനത്തിന് ഇരയാക്കിയത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീണ്ടും അത്തരമൊരു സംഭവം മുംബൈ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് വ്യാപക പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP