Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോദിക്ക് സുരക്ഷയൊരുക്കി മടങ്ങിയ പൊലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊന്നു; യുപിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരൻ; ആക്രമണം സംവരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ് ഉപരോധത്തിനിടെ; പൊലീസുകാരന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

മോദിക്ക് സുരക്ഷയൊരുക്കി മടങ്ങിയ പൊലീസുകാരനെ ആൾക്കൂട്ടം കല്ലെറിഞ്ഞു കൊന്നു; യുപിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരൻ; ആക്രമണം സംവരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ് ഉപരോധത്തിനിടെ; പൊലീസുകാരന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നോ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തിനു സുരക്ഷയൊരുക്കി മടങ്ങിയ പൊലീസുകാരനെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു. ഗസ്സിപുരിൽ സുരേഷ് വാത്സെസന്ന പൊലീസ് കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഗസ്സിപുരിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതോടെ ഉത്തർപ്രദേശിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരനായി സുരേഷ് വാത്സ്.

നേരത്തെ ബുലന്ദ്ഷഹറിൽ നടന്ന കലാപത്തിൽ ഇൻസ്‌പെക്ടർ സുബോധ്കുമാർ കൊല്ലപ്പെട്ടിരുന്നു. പശുക്കളെ കൊന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്നുണ്ടായ കലാപത്തിനിടെയാണ് സുബോധ്കുമാർ കൊല്ലപ്പെട്ടത്. ഈ സംഭവത്തിനു ഏതാനും ആഴ്ചകൾക്കു ശേഷമാണ് രണ്ടാമത്തെ ആൾക്കൂട്ട ആക്രമണവും ഉണ്ടായിരിക്കുന്നത്.

ഗസ്സിപുരിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയുമായി ബന്ധപ്പെട്ട ഡ്യൂട്ടി കഴിഞ്ഞ് തിരികെവരികയായിരുന്നു സുരേഷ്. നിഷാദ് വിഭാഗം സംവരണം ആവശ്യപ്പെട്ട് ദേശീയപാത ഉപരോധിക്കുമ്പോൾ സുരേഷ് ഉൾപ്പെടുന്ന പൊലീസ് സംഘം ഇവരെ ഇവിടെനിന്നും മാറ്റാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതരായ ജനക്കൂട്ടം പൊലീസുകാർക്കു നേരെ കല്ലെറിയുകയായിരുന്നു.

നോൻഹര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് സുരേഷ്. ഈ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റാണ് സുരേഷ് വത്സ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 40 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP