Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസുഖ ബാധിതയായ അമ്മയെ കാണാൻ അവധി നൽകിയില്ല; പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒടുവിൽ ചികിത്സയിൽ കഴിയുന്ന കോൺസ്റ്റബിളിന് 20 ദിവസത്തെ അവധി നൽകി മേലുദ്യോഗസ്ഥൻ

അസുഖ ബാധിതയായ അമ്മയെ കാണാൻ അവധി നൽകിയില്ല; പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒടുവിൽ ചികിത്സയിൽ കഴിയുന്ന കോൺസ്റ്റബിളിന് 20 ദിവസത്തെ അവധി നൽകി മേലുദ്യോഗസ്ഥൻ

ബാന്ദ: അസുഖബാധിതയായ അമ്മയെ കാണാൻ അവധി നൽകിയില്ല പൊലീസുകാരൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മർദാൻ നാക പൊലീസ് ഔട്ട്പോസ്റ്റിലെ കോൺസ്റ്റബിളായ അരുൺ കുമാർ വർമ്മ(28)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

അസുഖബാധിതയായ അമ്മയെ കാണാനാണ് അരുൺ അവധിക്ക് അപേക്ഷിച്ചതെന്നും ഇയാളുടെ സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ ദസ്സറയുടെ തിരക്കായതിനാലാണ് അവധി നൽകാനാവില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതിന് ശേഷം അരുൺ ഏറെ നിരാശനായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.

തുടർന്ന് ഞായറാഴ്ച രാത്രി കൊതുകിനെ പ്രതിരോധിക്കാനുപയോഗിക്കുന്ന വിഷമെടുത്ത് അരുൺ കഴിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ സഹപ്രവർത്തകർക്ക് തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ അരുണിന്റെ ജീവൻ രക്ഷിക്കാനായി.

ഇതിനിടെ, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം സ്വന്തം നാടായ ജാൻസിയിലേക്ക് പോകാനും അവിടെ അമ്മയോടൊപ്പം തങ്ങാൻ ഇരുപത് ദിവസത്തെ അവധിയും അരുണിന് മേലുദ്യോഗസ്ഥർ അനുവദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP