Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗോരക്ഷകർ കൊലപ്പെടുത്തിയ സുബോധ് കുമാറിന്റെ കുടുംബത്തിന് യുപി പൊലീസ് സേനയുടെ സഹായമായി 70 ലക്ഷം; വെട്ടിയും കുത്തിയും വീഴ്‌ത്തി അക്രമികൾ വെടിവച്ചു കൊന്ന ധീരനായ സഹപ്രവർത്തകന് സേനയുടെ ആദരം; കരുതിക്കൂട്ടി കൊന്നതെന്ന ആക്ഷേപത്തിന് പിന്നാലെ യോഗി സർക്കാർ നൽകിയത് 50 ലക്ഷം; ബുലന്ദ് ഷഹർ സംഭവത്തിൽ ഇപ്പോഴും അന്വേഷണം ഗൂഢാലോചനാ വാദം മാറ്റിനിർത്തി തന്നെ

ഗോരക്ഷകർ കൊലപ്പെടുത്തിയ സുബോധ് കുമാറിന്റെ കുടുംബത്തിന് യുപി പൊലീസ് സേനയുടെ സഹായമായി 70 ലക്ഷം; വെട്ടിയും കുത്തിയും വീഴ്‌ത്തി അക്രമികൾ വെടിവച്ചു കൊന്ന ധീരനായ സഹപ്രവർത്തകന് സേനയുടെ ആദരം; കരുതിക്കൂട്ടി കൊന്നതെന്ന ആക്ഷേപത്തിന് പിന്നാലെ യോഗി സർക്കാർ നൽകിയത് 50 ലക്ഷം; ബുലന്ദ് ഷഹർ സംഭവത്തിൽ ഇപ്പോഴും അന്വേഷണം ഗൂഢാലോചനാ വാദം മാറ്റിനിർത്തി തന്നെ

മറുനാടൻ ഡെസ്‌ക്‌

ലക്‌നോ: യുപിയിൽ ഗോരക്ഷകർ ക്രൂരമായി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിംഗിന്റെ കുടുംബത്തിന് സഹായം നൽകി പൊലീസ് സേന. 70 ലക്ഷം രൂപയാണ് സുബോധ് കുമാറിന്റെ കുടുംബത്തിന് യുപി പൊലീസ് സഹായമായി കൈമാറിയത്. നേരത്തെ യുപി സർക്കാർ 50 ലക്ഷം രൂപ കുടുംബത്തിന് സഹായധനമായി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സേനയുടേയും ധനസഹായം എത്തുന്നത്.

കഴിഞ്ഞ ഡിസംബർ മൂന്നിന് ബുലന്ദ്ഷഹറിൽ നടന്ന കലാപത്തിലാണ് സുബോധ് കുമാറിനെ ഗോരക്ഷകർ ക്രൂരമായി കൊലചെയ്യുകയായിരുന്നു. ആസൂത്രിതമായിരുന്നു കൊലപാതകമെന്ന സൂചനകളും പുറത്തുവന്നു. സുബോധിനെ കൊല്ലാൻ വേണ്ടി മനപ്പൂർവം ഒരു അക്രമസംഭവം ഉണ്ടാക്കി അവിടെ വരുത്തുകയായിരുന്നു എന്നും ഇതിനായി ഗോരക്ഷകരും സംഘപരിവാറും ആസൂത്രണം നടത്തിയെന്നും ആക്ഷേപം സജീവമായതോടെ യുപിയിലെ യോഗി സർക്കാരിന് വലിയ വിമർശനമാണ് നേരിട്ടത്.

ഇവിടെ 25 പശുക്കളുടെ ജഡം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണം നിയന്ത്രിക്കാനെത്തിയ പൊലീസിനു നേരെ ജനക്കൂട്ടം നടത്തിയ കല്ലേറിൽ പൊലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിനു പരിക്കേറ്റിരുന്നു. തുടർന്നു സുബോധ് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു സംഘം പിന്തുടർന്ന് എത്തി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് കുടുംബം ഉൾപ്പെടെ ആക്ഷേപിച്ചു. അന്വേഷണത്തിൽ തൃപ്തി ഇല്ലെന്ന് പറഞ്ഞ കുടുംബം ബുലന്ദ്ഷഹറിൽ നടന്നത് ആൾക്കൂട്ട കൊലപാതകമല്ലെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വാദം തള്ളി.

സുബോധ് കുമാറിന്റേത് കരുതികൂട്ടിയുള്ള കൊലപാതകമെന്ന റിപ്പോർട്ടുകൾ പിന്നീട് പുരത്തുവന്നു. വെടിയേറ്റ് മരിക്കുന്നതിന് മുൻപ് ആയുധങ്ങൾ ഉപയോഗിച്ച് മൂന്ന് തവണ അക്രമിച്ചതായും വ്യക്തമായി. സുബോധ് കുമാറിന്റെ ശരീരത്തിൽ 25 മുറിവുകൾ ഉണ്ടായിരുന്നെന്ന് മകൻ ശ്രേയ പ്രതാപ് സിങ് പറഞ്ഞു.

ബുലന്ദ്ഷഹർ കലാപത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോഹത്യ നടത്തിയതിന്റെ പേരിൽ നദീം, റയിസ്, കാലാ എന്നീ മൂന്നു പേരെയും കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ സച്ചിൻ സിങ്, ജോണി ചൗധരി എന്നീ രണ്ട് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 35ഓളം പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഗൂഢാലോചനാ ആരോപണത്തെ മാറ്റിനിർത്തിയാണ് ആക്ഷേപം ഉയരുന്നതെന്ന പരാതി വ്യാപകമാണ്.

അതേസമയം ബുലന്ദ്ഷഹർ കലാപം സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. പശുവിനെ കൊന്ന കേസിലെ പ്രതികളെ പിടികൂടിയതോടെ ഈ ഗൂഢാലോചന പൊളിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇൻസ്‌പെകടർ ഉൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാതെ പശുവിനെ കൊന്ന കേസിന് പ്രാധാന്യം നല്കുന്നുവെന്ന വിമർശനങ്ങളാണ് സർക്കാരിനെ ഉയർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP