Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിനെ വലച്ച് ജസ്റ്റിസ് കർണൻ കാണാമറയത്തുതന്നെ; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ പരക്കംപാഞ്ഞ് പൊലീസ്; ചെന്നൈ-നെല്ലൂർ പാതയിൽ കർശന വാഹനപരിശോധന

പൊലീസിനെ വലച്ച് ജസ്റ്റിസ് കർണൻ കാണാമറയത്തുതന്നെ; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ പരക്കംപാഞ്ഞ് പൊലീസ്; ചെന്നൈ-നെല്ലൂർ പാതയിൽ കർശന വാഹനപരിശോധന

ചെന്നൈ: കോടതി അലക്ഷ്യ കേസിൽ സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ച കൊൽക്കത്ത ഹൈക്കോടതിയിലെ വിവാദ ജഡ്ജി സി.എസ്.കർണനെ കണ്ടെത്താനോ പിടികൂടാനോ കഴിയാതെ പൊലീസ്.

നിൽക്കുന്ന സ്ഥലം നിരന്തരം മാറി കർണൻ അന്വേഷണ സംഘത്തെ കുഴപ്പിക്കുകയാണെന്നാണ് പൊലീസുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. വിധി നടപ്പാക്കാൻ ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കർണനെ കണ്ടെത്താൻ സാധിച്ചില്ല.

ഇന്നലെ പുലർച്ചെ വരെ കർണൻ ചെപ്പോക് ഗവ. ഗെസ്റ്റ് ഹൗസിലെ മൂന്നാം നമ്പർ മുറിയിലുണ്ടായിരുന്നു. പിന്നീട്, ഔദ്യോഗിക വാഹനവും പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷയും ഒഴിവാക്കി ആന്ധ്രാപ്രദേശിൽ തിരുപ്പതിക്കു സമീപം കാളഹസ്തി ക്ഷേത്രത്തിലേക്ക് കർണൻ പോയതായി സൂചന ലഭിച്ചു. തുടർന്നു പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.

ചെപ്പോക്കിൽനിന്നു പുറപ്പെടുമ്പോൾ കർണനൊപ്പം രണ്ട് അഭിഭാഷകരുമുണ്ടായിരുന്നെന്നാണ് വിവരം. വാഹനമോടിക്കുന്നതു സർക്കാർ ഡ്രൈവറായതിനാൽ ഇയാളെ ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമത്തിലാണു പൊലീസ്. കാളഹസ്തിയിലേക്കുള്ള ചെന്നൈ-നെല്ലൂർ പാതയിൽ പൊലീസ് വാഹനപരിശോധന ശക്തമാക്കി. തിരച്ചിലിന് ആന്ധ്രാ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്. എന്നാൽ, ഇന്നു രാവിലെയും കർണനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

തമിഴ്‌നാട് സൈബർ പൊലീസിന്റെ സഹായത്തോടെ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തമിഴ്‌നാട് - ആന്ധ്ര അതിർത്തിയായ തട എന്ന സ്ഥലത്തുനിന്നാണു സിഗ്‌നൽ ലഭിച്ചതെന്നു കണ്ടെത്തി. എന്നാൽ ഇവിടെ നടത്തിയ തെരച്ചിലിലും ജസ്റ്റിസിനെ കണ്ടെത്താനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP