Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോളിവുഡ് സിനിമകൾ കണ്ട് ആസൂത്രണം ചെയ്യുന്നത് വൻ മോഷണങ്ങൾ; എല്ലാ കവർച്ചയ്ക്ക് ശേഷവും പാവപ്പെട്ടവർക്ക് വീട് വയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും ഒരു വിഹിതം നൽകും; തിരുവാരൂരിലെ 'കായംകുളം കൊച്ചുണ്ണി' മൊബൈൽ ഫോൺ പോലും ഉപയോഗിക്കില്ല; സഞ്ചരിക്കുന്നത് മെഡിക്കൽ സംവിധാനങ്ങളോട് കൂടിയ വാഹനത്തിൽ; 13 കോടിയുടെ ആഭരണ മോഷണത്തിന്റെ സൂത്രധാരനെ തേടി പൊലീസ്

ഹോളിവുഡ് സിനിമകൾ കണ്ട് ആസൂത്രണം ചെയ്യുന്നത് വൻ മോഷണങ്ങൾ; എല്ലാ കവർച്ചയ്ക്ക് ശേഷവും പാവപ്പെട്ടവർക്ക് വീട് വയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും ഒരു വിഹിതം നൽകും; തിരുവാരൂരിലെ 'കായംകുളം കൊച്ചുണ്ണി' മൊബൈൽ ഫോൺ പോലും ഉപയോഗിക്കില്ല; സഞ്ചരിക്കുന്നത് മെഡിക്കൽ സംവിധാനങ്ങളോട് കൂടിയ വാഹനത്തിൽ; 13 കോടിയുടെ ആഭരണ മോഷണത്തിന്റെ സൂത്രധാരനെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി ജൂവലറി മോഷണക്കേസിലെ പ്രധാന സൂത്രധാരനെ തേടി പൊലീസ്. നിരന്തരമായ കേസുകളിൽ പെട്ട് മുരുകൻ പൊലീസിന്റെ കണ്ണിലെ കരടാണെങ്കിലും തന്റെ നാട്ടുകാർക്ക് മുരുകൻ കണ്ണിലുണ്ണിയാണ്. കേരളമുൾപ്പെടെ എട്ടോളം സംസ്ഥാനങ്ങളിലെ വൻ കവർച്ചാ കേസുകളിലെ പ്രതിയാണ് മുരുകൻ. എന്നാൽ ഓരോ കവർച്ചയ്ക്കും ശേഷം നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കുന്ന മുരുകൻ ഇവിടത്തെ നന്മമരമാണ്. അതുകൊണ്ട് തന്നെ തിരുവാരൂരിലെ സ്വന്തം ഗ്രാമക്കാർക്ക് മുരുകൻ 'കായംകുളം കൊച്ചുണ്ണി'യാണ്. മുരുകനെ തേടി തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം ആന്ധ്രയിലക്കു പുറപ്പെട്ടിരിക്കുകയാണ്. കേസിൽ അറസ്റ്റിലായ മണികണ്ഠൻ, മുരുകന്റെ സഹോദരി പി. കനകവല്ലി എന്നിവരെ 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എങ്കിലും തിരൂവാരൂരിൽ നിന്ന് ഇയാളെപ്പറ്റി വിവരങ്ങൾ ഒന്നും ലഭിക്കില്ല എന്നാണ് പൊലീസിന്റെ അനുമാനം.

ജൂവലറി മോഷണവുമായി ബന്ധപ്പെട്ട ആശയം ഹോളിവുഡ് സിനിമകൾ കണ്ടാണ് മുരുകൻ കണ്ട് പിടിക്കുന്നത്. മൃഗങ്ങളുടെ മുഖം മൂടി അണിയാനും മുളകു പൊടി വിതറാനുമുള്ള ആശയങ്ങൾ അങ്ങനെ ലഭിച്ചതാണ്. ഒരാൾക്കു കടക്കാൻ പാകത്തിൽ മാത്രം ചുമർ തുളയ്ക്കാനുള്ള തീരുമാനവും സിനിമ കണ്ട ശേഷമെടുത്തതാണ്. ഉത്തരേന്ത്യൻ സംഘങ്ങളാണു കവർച്ചയ്ക്കു പിന്നിലെന്ന തെറ്റിദ്ധാരണ പരത്താനാണു ജീൻസും തണുപ്പ് സമയത്തണിയുന്ന ജാക്കറ്റുകളുമണിഞ്ഞു മോഷണം നടത്തിയതെന്നും പിടിയിലായ മുരുകന്റെ സഹായി മണികണ്ഠൻ പറഞ്ഞു.

നിരന്തരമായ മോഷണങ്ങളാണ് മുരുകൻ നടത്തിയിരുന്നത്. ഉത്തരേന്ത്യയിലുൾപ്പെടെ ഒട്ടേറെ ബാങ്ക്, ജൂവലറി കേസുകളിൽ പ്രതിയാണെങ്കിലും തിരുവാരൂരിലെ സ്വന്തം ഗ്രാമത്തിൽ മുരുകൻ മറ്റൊരാളാണ്. ഓരോ മോഷണത്തിനു ശേഷവും ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് ഒരു വിഹിതം നൽകും. വീടു വയ്ക്കാനും മറ്റു ആവശ്യങ്ങൾക്കും മുരുകന്റെ കൈയയച്ച സഹായം ലഭിച്ച ഒട്ടേറെ പേർ ഗ്രാമത്തിലുണ്ട്. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കില്ല. മുരുകൻ രോഗത്തിനു അടിമയാണെന്നും മെഡിക്കൽ സംവിധാനങ്ങളോടു കൂടിയ വാഹനത്തിലാണു സഞ്ചാരമെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സിനിമ മോഹം കാരണമാണ് സ്വന്തമായി നിർമ്മാണ കമ്പനി തുടങ്ങിയത്. അതിന് ശേഷം ഒരു സിനിമ നിർമ്മിക്കുകയും ചെയ്തു. എന്നാൽ അത് ഇതുവരെ റിലീസ് ആയില്ല. തിരുച്ചിറപ്പള്ളി മോഷണത്തിൽ പ്രതിയായ അടുത്ത ബന്ധു സുരേഷ് ഈ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതൽ സിനിമകൾ നിർമ്മിക്കാൻ സംഘം പദ്ധതിയിട്ടിരുന്നതായി മണികണ്ഠൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP