Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളമടിച്ച് ലക്കുകെട്ട് നടുറോഡിൽ പൊലീസ് ഇൻസ്‌പെക്ടറുടെ നൃത്തം; തന്റെ പുതിയ ആഡംബര കാർ റോഡിൽ നിറുത്തി ഗതാഗതവും 'വെള്ളത്തിലാക്കി'; നാട്ടുകാർ വാഹനം മാറ്റണമെന്ന് പറഞ്ഞ് ബഹളം വച്ചപ്പോൾ പൊലീസാണെന്ന് പറഞ്ഞ് ഭീഷണി; സംഗതി സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ ഉദ്യോഗസ്ഥനെ പൊലീസ് പൊക്കി

വെള്ളമടിച്ച് ലക്കുകെട്ട് നടുറോഡിൽ പൊലീസ് ഇൻസ്‌പെക്ടറുടെ നൃത്തം; തന്റെ പുതിയ ആഡംബര കാർ റോഡിൽ നിറുത്തി ഗതാഗതവും 'വെള്ളത്തിലാക്കി'; നാട്ടുകാർ വാഹനം മാറ്റണമെന്ന് പറഞ്ഞ് ബഹളം വച്ചപ്പോൾ പൊലീസാണെന്ന് പറഞ്ഞ് ഭീഷണി; സംഗതി സമൂഹമാധ്യമത്തിൽ വൈറലായതിന് പിന്നാലെ ഉദ്യോഗസ്ഥനെ പൊലീസ് പൊക്കി

മറുനാടൻ ഡെസ്‌ക്‌

ഗുരുഗ്രാം: വെള്ളമടിച്ച് പൂസായി നടു റോഡിൽ പോലസ് ഉദ്യോഗസ്ഥന്റെ വക നൃത്തം. സഹികെട്ട നാട്ടുകാർ തട്ടിക്കയറിയിട്ടും പിന്മാറാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് തന്നെ അകത്താക്കി. ഹരിയാനയിലെ ഗുരുഗ്രാമിൽ ഷീട്‌ല മാതാ റോഡിലാണ് സംഭവം.

ഹരിയാന പൊലീസിന്റെ ക്രൈം യൂണിറ്റിലെ ഇൻസ്‌പെക്ടറായ തരുൺ ദാഹിയയാണ് തന്റെ പുതിയ ഫോർച്യൂണർ കാർ നടുറോഡിൽ പാർക്ക് ചെയ്ത് നാട്ടുകാർക്ക് തലവേദനയുണ്ടാകും വിധം നൃത്തം ചെയ്തത്.

സംഭവത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി. കണ്ടു നിന്നവരിൽ ചിലർ ഉദ്യോഗസ്ഥൻ നൃത്തം ചെയ്യുന്നത് വീഡിയോ പകർത്തുകയും സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഇയാളോട് വാഹനം മാറ്റാൻ ആവശ്യപ്പെട്ടു.

എന്നാൽ ഇയാൾ ഇതിന് കൂട്ടാക്കാതെ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും നൃത്തം തുടരുകയുമാണ് ചെയതത്. താൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാൾ നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്.തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഗുരുഗ്രാം പൊലീസ് സ്ഥലത്തെത്തി വാഹനം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അവരോടും ഇയാൾ തട്ടിക്കയറി. തുടർന്ന് സഹികെട്ട പൊലീസ് ഇയാളെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP