Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹെൽമെറ്റ് ധരിക്കാതെ വന്നതിന് പൊലീസ് പിടിച്ചു; അമിത പെറ്റി ഈടാക്കിയപ്പോൾ യുവാവിന്റെ വേറിട്ട പ്രതിഷേധം; സ്വന്തം ബൈക്ക് തകർത്ത് പൊട്ടിക്കരഞ്ഞും യുവാവ്; തലചൊറിഞ്ഞ് പൊലീസും

ഹെൽമെറ്റ് ധരിക്കാതെ വന്നതിന് പൊലീസ് പിടിച്ചു; അമിത പെറ്റി ഈടാക്കിയപ്പോൾ യുവാവിന്റെ വേറിട്ട പ്രതിഷേധം; സ്വന്തം ബൈക്ക് തകർത്ത് പൊട്ടിക്കരഞ്ഞും യുവാവ്; തലചൊറിഞ്ഞ് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: വാഹനങ്ങളിലെ പിഴതുക വർധിപ്പിച്ചതോടെ ഇരുചക്ര വാഹനയാത്രികർക്കാണ് കുരുക്കായത്. പിഴ തുക ഇരട്ടിയായതോടെ പ്രതികരണങ്ങളും പലവിധമാണ്. പൊലീസോട് ചിലർ കേണപേക്ഷിക്കാറാണ് പതിവെങ്കിൽ ചിലർ പൊട്ടിത്തെറിക്കാറാണ് പതിവ്. എന്നാൽ വാഹനപരിശോധനയിൽ അമിത പിഴ ഈടാക്കിയതിന് യുവാവ് കാട്ടികൂട്ടിയ പരാക്രമമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

യു.പിയിലെ മിററ്റിൽ നിന്നുള്ള യുവാവാണ് ഹെൽമെറ്റ് ധരിക്കാത്ത്തിന്റെ പേരിൽ പിഴ ഈടാക്കിയ പൊലീസിനോട് വേറിട്ട് പ്രതിഷേധിച്ചത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഹെൽമെറ്റ് ധരിക്കാതെ എത്തിയ യുവാവ് പിടിയിലായത്.

തുടർന്ന് പിഴ നൽകാൻ ആവശ്യപ്പെട്ടതോടെ യുവാവ് സമനില തെറ്റിയതുപോലെ പെരുമാറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബൈക്ക് റോഡിലേക്ക് മറിച്ചിട്ട യുവാവ് ബൈക്ക് തകർക്കുകയും ഒടുവിൽ ബൈക്കിന് പുറത്തിരുന്ന് കരയുകയുമായിരുന്നു. യുവാവിന്റെ കരച്ചിൽ കണ്ട് പൊലീസിനും ആശങ്കയായി. സംഭവം അടുത്ത് നിന്ന ആൾ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് തരംഗമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP