Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാസിമിന്റെ വീട്ടിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് ചില ബുക്കുകൾ: അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റി: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

കാസിമിന്റെ വീട്ടിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് ചില ബുക്കുകൾ: അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റി: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന ആരോപിച്ച് ഉസ്മാനിയ സർവകലാശാല പ്രൊഫസറിനെ തെലങ്കാന പൊലീസ് അറസ്റ്റു ചെയ്തു. ഉസ്മാനിയ സർവകലാശാല പ്രൊഫസറും തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്റെ എഡിറ്ററുമായ സി കാസിമിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടിടെയാണ് റവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായി കാസിം തെരഞ്ഞെടുക്കപ്പെട്ടത്.

ഇതാദ്യമായല്ല തെലങ്കാന പൊലീസിന്റെ നിരീക്ഷണങ്ങളിൽ കാസിം വരുന്നത്. നേരത്തെ, മാവോയിസ്റ്റുകളുടെ ദൂതനായി പ്രവർത്തിച്ചുവെന്ന് കാണിച്ച് പൊലീസ് കാസിമിനെതിരെ കേസെടുത്തിരുന്നു. ശനിയാഴ്ച കാസിമിന്റെ വീട്ടിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം ചില ബുക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമാണ് കാസിമിനെ അറസ്റ്റ് ചെയ്ത ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതെന്ന് റിപ്പോർട്ടുകൾ വരുന്നത്യ

കാസിമിനെ അറസ്റ്റ് ചെയ്ത വാർത്ത പുറത്ത് വന്നതോടെ ഉസ്മാനിയ സർവകലാശാല വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതേത്തുടർന്ന് ചില വിദ്യാർത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധമെന്ന പേരിൽ സർക്കാർ ബുദ്ധിജീവികളെ ദ്രോഹിക്കുകയാണെന്ന് സിപിഐ നേതാവ് നാരായണ ആരോപിച്ചു. കാസമിനെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP