Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോഡോ തീവ്രവാദികളുടെ ആക്രമണത്തിൽ മരണം 70 ആയി; 18 കുട്ടികളും കൊല്ലപ്പെട്ടു; പ്രതിഷേധമാർച്ചിനുനേരെ നടന്ന പൊലീസ് വെടിവയ്പിൽ അഞ്ചുമരണം

ബോഡോ തീവ്രവാദികളുടെ ആക്രമണത്തിൽ മരണം 70 ആയി; 18 കുട്ടികളും കൊല്ലപ്പെട്ടു; പ്രതിഷേധമാർച്ചിനുനേരെ നടന്ന പൊലീസ് വെടിവയ്പിൽ അഞ്ചുമരണം

ഗുവാഹത്തി: ബോഡോ തീവ്രവാദികളുടെ ആക്രമണത്തിൽ അമ്പതിലേറെപ്പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഗ്രാമീണർ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ് വെടിവയ്പ്. അസമിലെ സോണിത്പുരിൽ നടന്ന പൊലീസ് വെടിവയ്പിൽ അഞ്ചു ഗ്രാമീണർ കൊല്ലപ്പെട്ടു. അതേസമയം തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ഇതിൽ പതിനെട്ടു കുട്ടികളാണ്.

ബോഡോ തീവ്രവാദികളുടെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഗ്രാമീണർ പ്രകടനം നടത്തിയത്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചാണ് സോണിത് പൂരിലെ പൊലീസ് സ്റ്റേഷനിലേക്ക് ഗ്രാമീണർ പ്രതിഷേധ പ്രകടനം നടത്തിയത്.

പൊലീസും ഗ്രാമീണരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. അതേസമയം, കൊക്രജാറിൽ രണ്ടു ബോഡോ തീവ്രവാദികളെ ആദിവാസികൾ വധിച്ചു. യന്ത്രത്തോക്കുകളുമായാണ് ഇന്നലെ രാത്രി തീവ്രവാദികൾ ആക്രമണം നടത്തിയത്.

സമാധാന ചർച്ചയെ എതിർക്കുന്ന എൻഡിഎഫ്ബിഎസ് വിഭാഗമാണ് ജനങ്ങളെ കൂട്ടക്കൊല ചെയ്തത്. സോണിത്പൂരിലെ ശാന്തിപൂർ ഗ്രാമത്തിലും കൊക്രജാറിലെ സറൾപാറ ഗ്രാമത്തിലും ഇന്നലെ വൈകിട്ടാണ് തീവ്രവാദികൾ ജനങ്ങൾക്കു നേരെ വെടിയുതിർത്തത്. ഏറ്റവും വലിയ കൂട്ടക്കൊല നടന്നത് സോണിത്പൂരിലാണ്. മരിച്ചവരെല്ലാവരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.

അഞ്ച് വ്യത്യസ്ത ഇടങ്ങളിലായിരുന്നു തീവ്രവാദി ആക്രമണം. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ഭൂട്ടാൻ അതിർത്തി അടച്ചു. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. തീവ്രവാദികളുടേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദികളെ നേരിടാൻ അസം സർക്കാരിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് രാജ്‌നാഥ് സിങ്ങും വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും കുടുംബത്തിന് അടിയന്തിര സഹായം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് 86 ലക്ഷം രൂപ അസം സർക്കാരിന് അനുവദിച്ചു.

(ക്രിസ്മസിന് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP