Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു, ഡെൽഹിയിൽ പൊലീസിന്റെ 11മണിക്കൂർ സമരം അവസാനിച്ചു; സമരം ചെയ്യുന്ന പൊലീസുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ; റോഡ് ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിടാനും തീരുമാനം; പരിക്കേറ്റ പൊലീസുകാർക്ക് ചികിത്സ ഉറപ്പാക്കാൻ സെക്രട്ടറിയോട് ലഫ്. ഗവർണറിന്റെ നിർദ്ദേശം

ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു, ഡെൽഹിയിൽ പൊലീസിന്റെ 11മണിക്കൂർ സമരം അവസാനിച്ചു; സമരം ചെയ്യുന്ന പൊലീസുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ; റോഡ് ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിടാനും തീരുമാനം; പരിക്കേറ്റ പൊലീസുകാർക്ക് ചികിത്സ ഉറപ്പാക്കാൻ സെക്രട്ടറിയോട് ലഫ്. ഗവർണറിന്റെ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ തീസ് ഹസാരി കോടതി പരിസരത്ത് പൊലീസ്- അഭിഭാഷക സംഘർഷം നടന്നതിന് പിന്നാലെ പൊലീസ് നടത്തിവന്ന സമരം അവസാനിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്നുള്ള ഒത്തുതീർപ്പിലാണ് സമരം അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. റോഡ് ഉപരോധം അവസാനിപ്പിച്ച് വാഹനങ്ങൾ കടത്തിവിടാനും തീരുമാനിച്ചു.

ഡൽഹി പൊലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് പൊലീസുകാർ ആദ്യം പ്രതിഷേധവുമായി സംഘടിച്ചത്. ആദ്യം നൂറോളം പൊലീസുകാർ മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ സമരത്തിൽ പങ്കാളികളായി.

സമരം ചെയ്യുന്ന പൊലീസുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് ജോയിന്റ് പൊലീസ് കമ്മീഷണർ ദേവേഷ് ശ്രീവാസ്തവ ചൊവ്വാഴ്ച വൈകീട്ട് പറഞ്ഞിരുന്നു. പരിക്കേറ്റ പൊലീസുകാർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ സെക്രട്ടറിയോട് ഡൽഹി ലഫ്. ഗവർണർ അനിൽ ബെയ്ജാൽ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.

നവംബർ രണ്ട് ശനിയാഴ്ചയാണ് ഡൽഹി തീസ് ഹസാരി കോടതിവളപ്പിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തിൽ പൊലീസ് വാഹനം തട്ടിയതും പാർക്കിങിനെചൊല്ലിയുള്ള തർക്കവുമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധം കടുപ്പിച്ചു.

അഭിഭാഷകർ പൊലീസ് വാഹനങ്ങങ്ങളും ബൈക്കുകളും കത്തിച്ചു. ഇതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു അഭിഭാഷകന് വെടിയേറ്റു. സംഭവസമയത്ത് കോടതിവളപ്പിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും അഭിഭാഷകർ മർദിച്ചിരുന്നു. ക്യാമറകൾ നശിപ്പിക്കുകയും മൊബൈലുകൾ തട്ടിപ്പറിക്കുകയുമുണ്ടായി. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും കേന്ദ്രസർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. പരിക്കേറ്റ അഭിഭാഷകരുടെ മൊഴിയെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനും ഡൽഹി പൊലീസ് കമ്മീഷണറോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP