Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഝാർഖണ്ഡിൽ പോളിങ് ബൂത്തിലേക്ക് പ്രതിഷേധക്കാരുടെ കല്ലേറ്; സുരക്ഷാസേനയുടെ വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; രണ്ടു പേർക്ക് പരുക്ക്; പരുക്കേറ്റവരിൽ പൊലീസുകാരും മാധ്യമപ്രവർത്തകരും

ഝാർഖണ്ഡിൽ പോളിങ് ബൂത്തിലേക്ക് പ്രതിഷേധക്കാരുടെ കല്ലേറ്; സുരക്ഷാസേനയുടെ വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; രണ്ടു പേർക്ക് പരുക്ക്; പരുക്കേറ്റവരിൽ പൊലീസുകാരും മാധ്യമപ്രവർത്തകരും

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ഝാർഖണ്ഡിലെ പോളിങ് ബൂത്തിൽ കയറി പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ നിറയൊഴിച്ച് സുരക്ഷ സേന. വെടിവെയ്‌പ്പിൽ ഒരാൾ മരിച്ചു. രണ്ടുപേർ കൊല്ലപ്പെട്ടു. ഗുംല ജില്ലയിലെ സിസൈ മണ്ഡലത്തിലെ മുപ്പത്തിയാറാം ബൂത്തിലാണ് സംഭവം അരങ്ങേറിയത്. ബൂത്തിലേക്ക് കല്ലെറിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന നിറയൊഴിക്കുകയായിരുന്നു. കല്ലേറിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥനും മാധ്യമപ്രവർത്തകർക്കും മർദനമേറ്റു.

ബൂത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന ആർ.പി.എഫിന്റെ ആയുധങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് വെടിവച്ചതെന്ന് ജാർഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിനയ് ചൗബേ പറഞ്ഞു. രണ്ട് പാർട്ടികളിലെ പ്രവർത്തകർ ബൂത്തിലെത്തി സംഘർഷം ഉണ്ടാക്കുകയായിരുന്നെന്ന് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP