Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തർപ്രദേശിനു പിറകെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക് നൽകിയ പോളിയോ മരുന്നിൽ വൈറസ് ബാധ; മരുന്നിൽ കടന്നു കൂടിയത് ലോകത്താകമാനം നിർമ്മാർജ്ജനം ചെയ്ത ടൈപ്പ് 2 വൈറസ് ബാധ: കുട്ടികളെ നിരീക്ഷിച്ച് അരോഗ്യ മന്ത്രാലയം

ഉത്തർപ്രദേശിനു പിറകെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക് നൽകിയ പോളിയോ മരുന്നിൽ വൈറസ് ബാധ; മരുന്നിൽ കടന്നു കൂടിയത് ലോകത്താകമാനം നിർമ്മാർജ്ജനം ചെയ്ത ടൈപ്പ് 2 വൈറസ് ബാധ: കുട്ടികളെ നിരീക്ഷിച്ച് അരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഉത്തർപ്രദേശിനു പിറകെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളി മരുന്നിൽ വൈറസ് ബാധ കണ്ടെത്തി. ലോകത്താകമാനം നിർമ്മാർജ്ജനം ചെയ്യപ്പെട്ട ടൈപ്പ് 2 വൈറസിന്റെ സാന്നിധ്യം ഉള്ളതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഗസ്സിയാബാദിലെ ഫാർമസ്യുട്ടിക്കൽ കമ്പനി ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച വൈലുകളിലാണ് രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചത്.

ചില ബാച്ച് മരുന്നുകളിൽ വൈറസ് കടന്നകൂടിയത് എങ്ങനെ എന്ന കാര്യം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ മൂന്നു സംസ്ഥാനങ്ങളിലും മരുന്നുകൾ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സർവൈലൻസ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗാണുവുള്ള മരുന്നുകൾ വിതരണം ചെയ്തുവെന്ന് കരുതുന്ന സംസ്ഥാനങ്ങളിൽ എല്ലായിടത്തും കുട്ടികൾക്ക് ഐ.പി.വി(ഇൻആക്ടിവേറ്റഡ് പോളിയോ വൈറസ്) ഇഞ്ചക്ഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതുവരെ 50,000 വൈൽ മരുന്നുകളിലാണ് രോഗാണു ബാധ കണ്ടെത്തിയത്. ഒരു ലക്ഷം വൈൽ മരുന്നുകൾ ഉൾപ്പെടുന്ന രണ്ടു ബാച്ചുകളിൽ കൂടി രോഗാണു സാന്നിധ്യം സംശയിക്കുന്നുണ്ട് എന്നും അധികൃതർ അറിയിച്ചു.

സർക്കാറിന്റെ പ്രതിരോധ പ്രവർത്തങ്ങൾക്ക് മാത്രം മരുന്നു വിതരണം നടത്തുന്ന ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ കുട്ടികളുടെ മലവിസർജ്യങ്ങളിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം വെളിച്ചത്തു വന്നത്. ഇതോടെ ഈ ഫാർമസ്യൂട്ടിക്കൽ നിർമ്മിച്ച മരുന്നുകൾ അടിയന്തരമായി വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP