Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവരാവകാശകമ്മീഷൻ പറയുന്നത് പോലല്ല കാര്യങ്ങൾ; രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിവരാവകാശകമ്മീഷൻ പറയുന്നത് പോലല്ല കാര്യങ്ങൾ; രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. ആറ് ദേശീ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയെക്കുറിച്ച് വിവരാവകാശ പ്രകാരം ആവശ്യമുന്നയിച്ചപ്പോഴാണ് തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ കക്ഷികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നു വ്യക്തമാക്കിയത്. 2013ൽ ദേശീയ പാർട്ടികളെ സുതാര്യത നിയമത്തിന്റെ പരിധിയിൽ പെടുത്തിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നടപടിക്കു വിരുദ്ധമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി.

സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കലില്ല. ഇത് രാഷ്ട്രീയ പാർട്ടികളുമായി നേരിട്ടു ബന്ധപ്പെട്ട വിഷയമാണ്. പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്. തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി സമാഹരിച്ച സംഭാവന സംബന്ധിച്ച വിവരങ്ങൾ രാഷ്ട്രീയ കക്ഷികൾ ഈ വർഷം സെപ്റ്റംബർ 30ന് മുൻപായി തെരഞ്ഞെടുപ്പു കമ്മീഷനിൽ സമർപ്പിക്കേണ്ടതാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.

പൂനയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകനായ വിഹാർ ധുർവേ ആണ് ബിജെപി, കോൺഗ്രസ്, എൻസിപി, സിപിഐ, സിപിഎം സമാജ് വാദി, ബിഎസ്‌പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP