Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പോണ്ടിച്ചേരിയിലും സമരം കടുത്തത് മറ്റ് സമരങ്ങളുടെ ചുവട് പിടിച്ച്: സമരത്തെ തുടർന്ന് ക്യാമ്പസ് നിശ്ചലമായത് ദിവസങ്ങളോളം; പ്രതിഷേധത്തിന് അയവ് വന്നതോടെ പുതിയ നീക്കവുമായി അധികൃതർ; സമരത്തിൽ പങ്കെടുത്തവർ കൗൺസിലിങ്ങിന് ഹാജരാവണം വിവാദ സർക്കുലർ ഇറക്കി കോളേജ് അധികൃതർ; ഉത്തരവ് കീറിയെറിഞ്ഞ് വിദ്യാർത്ഥികളും

പോണ്ടിച്ചേരിയിലും സമരം കടുത്തത് മറ്റ് സമരങ്ങളുടെ ചുവട് പിടിച്ച്: സമരത്തെ തുടർന്ന് ക്യാമ്പസ് നിശ്ചലമായത് ദിവസങ്ങളോളം; പ്രതിഷേധത്തിന് അയവ് വന്നതോടെ പുതിയ നീക്കവുമായി അധികൃതർ; സമരത്തിൽ പങ്കെടുത്തവർ കൗൺസിലിങ്ങിന് ഹാജരാവണം വിവാദ സർക്കുലർ ഇറക്കി കോളേജ് അധികൃതർ; ഉത്തരവ് കീറിയെറിഞ്ഞ് വിദ്യാർത്ഥികളും

മറുനാടൻ മലയാളി ബ്യൂറോ

പുതുച്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തവർ കൗൺസിങ്ങിന് ഹാജരാവണമെന്ന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി  ഉത്തരവ് നൽകിയത്. സർവകലാശാല ഡെപ്യൂട്ടി ഡീനാണ് ഉത്തരവിറക്കിയത്. നിയമവിരുദ്ധമായ റാലിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകണമെന്ന് വകുപ്പ് മേധാവികളോടാണ് യൂണിവേഴ്സിറ്റി  ഡീൻ നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടുണ്ട്. സംഭവത്തിൽ വിദ്യാര്ത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ ഉത്തരവ് കീറിയെറിഞ്ഞു വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം, യൂണിവേഴ്സിറ്റിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ഡീനിന്റെ ഉത്തരവ് കത്തിച്ചായിരുന്നു വിദ്യാർത്ഥി പ്രതിഷേധം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് യൂനിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. അതേസമയം, പരീക്ഷാ ഫീസിന്റെ വർധനയുൾപ്പടെയുള്ള വിഷയങ്ങളുയർത്തി യൂണിവേഴ്സിറ്റി  വിദ്യാർത്ഥികൾ നടത്തുന്ന സമരം തുടരുകയാണ്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി വിദ്യാർത്ഥികൾ സമരത്തിലാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചായിരുന്നു പോണ്ടിച്ചേരിയിലും സമരം കടുത്തത്. സമരത്തെ തുടർന്ന് ദിവസങ്ങളോളം ക്യാംപസ് നിശ്ചലമായി. പ്രതിഷേധത്തിന് അൽപം അയവു വന്നതോടെയാണ് സർവകലാശാല പുതിയ ഉത്തരവുമായി രംഗത്തെത്തിയത്. ഓരോവിദ്യാർത്ഥിക്കും പ്രത്യേകം കൗൺസിലിങ് നൽകി ഉടൻ റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി ഡീൻ ഷഹീൻ സുൽത്താന വകുപ്പ് മേധാവിമാർക്കു നോട്ടീസ് നൽകി. നേതാക്കളായ നാലു പേർക്കു ആദ്യം കൗൺസിലിങ് നൽകാനാണ് നിർദ്ദേശം. ഉത്തരവ് പുറത്തുവന്നതോടെ ക്യാംപസിൽ പ്രതിഷേധം ശക്തമായി.

പ്രതിഷേധം ക്യാംപസിനകത്തെ സമരങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്നും ഉത്തരവിലുണ്ട്. ഡിസംബർ 12 ന് വിദ്യാർത്ഥികൾ നടത്തിയ റാലിയിൽ ആഭ്യന്തരമന്ത്രി അമിത്ഷായുടെ കോലം കത്തിച്ചത് സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഒപ്പം പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് കീറി കടലിലെറിഞ്ഞുമുള്ള സമരവും ചർച്ചയായിരുന്നു. നേരത്തെ മദ്രാസ് ഐ.ഐ.ടിയും സമാന രീതിയിൽ സമരങ്ങൾക്ക് മുൻകൂർഅനുമതി വേണമെന്ന് ഉത്തരവിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP