Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇനി 35 വർഷം കൂടി; ഇപ്പോൾ ഇന്ത്യയിലെ ജനസംഖ്യ 127 കോടി

ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇനി 35 വർഷം കൂടി; ഇപ്പോൾ ഇന്ത്യയിലെ ജനസംഖ്യ 127 കോടി

ന്ത്യയിലെ ജന സംഖ്യ 127 കോടി കവിഞ്ഞെന്നു കണക്കുകൾ. ഇങ്ങനെ പോയാൽ 2050 ആകുമ്പോൾ ഇന്ത്യ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാകുമെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നിരക്കിലാണ് വർധനവെങ്കിൽ 35 വർഷം കഴിയുമ്പോൾ ജനസംഖ്യ 163 കോടി കവിയുമെന്നും ചൈനയേക്കാളും വേഗത്തിലാണ് ഇന്ത്യയിലെ ജനസംഖ്യ പെരുപ്പമെന്നും റിപ്പോർട്ടിൽ പറയുന്നു. 2011ലെ സെൻസസിൽ 121 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ.

ലോക ജനസംഖ്യ ദിനമായിരുന്ന ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 127,42,39,769 ആണ് ജനസംഖ്യ. 1.6 ശതമാനമാണ് നിലവിൽ ഇന്ത്യയിലെ ജനസംഖ്യാ വളർച്ചാനിരക്ക്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ എണ്ണം ചില രാജ്യങ്ങൾക്ക് തുല്യമാണ്. ഉദാഹരണമായി ഉത്തർപ്രദേശിലുള്ള ജനസംഖ്യ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിന് തുല്യമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള സംഘം നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

ജനസംഖ്യാവളർച്ചയിൽ അതിയായ ആശങ്കയുണ്ടെന്നും എൻപിഎസ്എഫ് പറയുന്നു. ചൈനയിൽ ഇപ്പോൾ 1.39 ബില്യൺ (139 കോടി) ജനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിനെ 2050 ആകുമ്പോഴേക്കും ഇന്ത്യ മറികടക്കുമെന്നാണ് കരുതുന്നത്. രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പെൺകുട്ടികളെ 18 വയസിന് മുൻപ് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പ്രവണത ജനസംഖ്യാവർധനവിന് കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP