Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ ബീഫ് ഫെസ്റ്റിവലിനു മറുപടിയുമായി സംഘപരിവാറിന്റെ പോർക്ക് ഫെസ്റ്റ്! മനുഷ്യാവകാശ ദിനത്തിൽ സർവകലാശാലയെ കാത്തിരിക്കുന്നത് ആശയസംഘർഷത്തിന്റെ കൊടുങ്കാറ്റ്

ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ ബീഫ് ഫെസ്റ്റിവലിനു മറുപടിയുമായി സംഘപരിവാറിന്റെ പോർക്ക് ഫെസ്റ്റ്! മനുഷ്യാവകാശ ദിനത്തിൽ സർവകലാശാലയെ കാത്തിരിക്കുന്നത് ആശയസംഘർഷത്തിന്റെ കൊടുങ്കാറ്റ്

ഹൈദരാബാദ്: മനുഷ്യാവകാശ ദിനത്തിൽ ആശയങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വേദിയാകാനൊരുങ്ങുകയാണ് ഒസ്മാനിയ യൂണിവേഴ്‌സിറ്റി. ജനാധിപത്യ സംരക്ഷണത്തിന് എന്ന പേരിൽ നടത്തുന്ന ബീഫ് ഫെസ്റ്റിവലിനു ബദലായി പന്നിയിറച്ചി ഫെസ്റ്റ് നടത്താൻ ഒരു വിഭാഗം വിദ്യാർത്ഥികൾ തീരുമാനിച്ചതാണ് ആശയസംഘട്ടനത്തിന് അരങ്ങൊരുങ്ങുന്നത്.

ഒസ്മാനിയാ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഒരുകൂട്ടം വിദ്യാർത്ഥികളാണു ബീഫ് ഫെസ്റ്റിന് ബദലായി പന്നിയിറച്ചി വിഭവങ്ങളുടെ ഫെസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ തന്നെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഡിസംബർ 10 ന് ബീഫ് ഫെസ്റ്റിവൽ പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശ ദിനമായ അന്നുതന്നെ പന്നിയിറച്ചി ഫെസ്റ്റ് നടത്തുമെന്നാണ് എതിർ ഗ്രൂപ്പ് അറിയിച്ചത്. എന്നാൽ, പരിപാടി തടയുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

പോർക്ക് ഫെസ്റ്റ് നടത്തുന്നത് ബീഫ് ഫെസ്റ്റിവലിന് ബദലായിട്ടാണോ എന്ന ചോദ്യത്തിന് നിങ്ങൾ നിങ്ങളുടെ ഭക്ഷണം കഴിക്കുക, ഞങ്ങൾ ഞങ്ങളുടേതെന്നുമാണ് സംഘാടകർ പറയുന്നത്. പോർക്ക് ഫെസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന ചോദ്യത്തിനു ഫിറ്റ്‌നസ് മെച്ചപ്പെടുത്താൻ പല കായികതാരങ്ങളും കഴിക്കുന്ന വിഭവമാണെന്നും അവർക്കിടയിൽ പോർക്കിന് ഏറെ പ്രിയമുണ്ടെന്നുമാണു ഇവരുടെ വാദം.

ജനാധിപത്യ സംരക്ഷണത്തിനാണ് തങ്ങൾ പരിപാടി നടത്തുന്നതെന്നാണ് ബീഫ് ഫെസ്റ്റിവൽ ആസൂത്രകർ വാദിക്കുന്നത്. ഭക്ഷണശീലങ്ങളിൽ പോലും ചില ഗ്രൂപ്പുകൾ കൈകടത്തുന്നതിൽ പ്രതിഷേധിച്ചാണ് മനുഷ്യാവകാശദിനത്തിൽ തന്നെ ബീഫ് ഫെസ്റ്റിവൽ നടത്തുന്നതെന്നും പരിപാടി നടത്തുന്ന എഐഎസ്എഫ് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP