Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഒന്നിന് പിറകേ ഒന്നായി എത്തിയത് 70 സെക്‌സ് വീഡിയോകൾ; സംഗതി പന്തിയല്ലെന്ന് കണ്ട് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റായത് 20 വനിതകൾ; അശ്ലീല വീഡിയോ ഷെയർ ചെയ്ത ബിജെപി നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേലിനെതിരെ അന്വേഷണവുമായി പാർട്ടിയും

ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഒന്നിന് പിറകേ ഒന്നായി എത്തിയത് 70 സെക്‌സ് വീഡിയോകൾ; സംഗതി പന്തിയല്ലെന്ന് കണ്ട് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റായത് 20 വനിതകൾ; അശ്ലീല വീഡിയോ ഷെയർ ചെയ്ത ബിജെപി നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേലിനെതിരെ അന്വേഷണവുമായി പാർട്ടിയും

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ബിജെപി വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രാദേശിക നേതാവ് പങ്കുവെച്ചത് 70 അശ്ലീല വീഡിയോകൾ. ഇതിന് പിന്നാലെ വനിതകളടക്കം പല നേതാക്കളും ഗ്രൂപ്പിൽ നിന്നും ലെഫ്റ്റായി. ഗുജറാത്തിലെ ബിജെപി നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേലാണ് പാർട്ടി ഗ്രൂപ്പിലേക്ക് സെക്‌സ് വീഡിയോ ഷെയർ ചെയ്തത്. ഇതേ തുടർന്ന് സ്ത്രീകളടക്കം നിരവധി നേതാക്കൾ ഗ്രൂപ്പ് വിട്ട് പോയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

നരോദ 12 (മോദി ഫിർ സെ) എന്ന ഗ്രൂപ്പിലാണ് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തത്. സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറിൽ നിന്നല്ല സന്ദേശം വന്നതെന്നാണ് വിവാദമുണ്ടായ ഉടനെ പട്ടേൽ പ്രതികരിച്ചത്. ഫോൺ നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്നും, ഇത് കൈവശപ്പെടുത്തിയ ആരോ ആണ് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തതെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. പാർട്ടിയിലെ തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എ്ന്നാൽ ഒന്നിന് പിറകേ ഒന്നായി സെക്‌സ് വീഡിയോകൾ ഗ്രൂപ്പിലേക്കെത്തിയതോടെ വനിതകൾ ഗ്രൂപ്പിൽ നിന്നും പുറത്തേക്ക് പോയി. ഇത്തരത്തിൽ ഗ്രൂപ്പ് വിട്ടതിൽ സാധാരണ പാർട്ടി പ്രവർത്തകർ മുതൽ മുൻസിപ്പൽ കൗൺസിലർമാർ വരെ ഉൾപ്പെടും. ആകെ 20 സ്ത്രീകളാണ് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ഗ്രൂപ്പ് വിട്ടു.

വീഡിയോ പോസ്റ്റ് ചെയ്ത പട്ടേലിനെതിരെ നിരവധി പേരാണ് ബിജെപി സിറ്റി പ്രസിഡന്റിന് പരാതി നൽകിയത്. അഹമ്മദാബാദ് ജില്ലാ ബിജെപി അദ്ധ്യക്ഷൻ ഐകെ ജഡേജയ്ക്കും പരാതി നൽകിയിട്ടുണ്ട്. വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ പട്ടേലിനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP