Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഗന്ധമല്ല, ഗുജറാത്തിൽ നിന്നു പരക്കുന്നതു ദുർഗന്ധം; ടൂറിസം പ്രചാരണ പരിപാടിയുടെ അംബാസിഡറായ അമിതാഭ് ബച്ചനെതിരെ പോസ്റ്റ് കാർഡ് പ്രതിഷേധവുമായി ഗുജറാത്തിലെ ദളിതർ

സുഗന്ധമല്ല, ഗുജറാത്തിൽ നിന്നു പരക്കുന്നതു ദുർഗന്ധം; ടൂറിസം പ്രചാരണ പരിപാടിയുടെ അംബാസിഡറായ അമിതാഭ് ബച്ചനെതിരെ പോസ്റ്റ് കാർഡ് പ്രതിഷേധവുമായി ഗുജറാത്തിലെ ദളിതർ

അഹമ്മദാബാദ്: ഗുജറാത്തിൽ സർക്കാരിന്റെ ടൂറിസം പ്രചാരണ പരിപാടിക്കെതിരെ ദളിത് പ്രതിഷേധം. പരിപാടിയുടെ അംബാസഡറായ ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ പോസ്റ്റ് കാർഡ് പ്രതിഷേധം നടത്തുകയാണ് ദളിതർ.

ഖുശ്‌ബു ഗുജറാത്ത് കി(ഗുജറാത്തിന്റെ സുഗന്ധം) എന്ന പേരിലാണ് സംസ്ഥാനത്തെ ടൂറിസം പ്രചാരണ പരിപാടി നടക്കുന്നത്. ഇതിന്റെ ബ്രാൻഡ് അംബാസിഡറാണു ബിഗ് ബി. യഥാർത്ഥ അവസ്ഥ മറച്ചുവച്ച് ടൂറിസത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതിന് എതിരായാണു ദളിതരുടെ പ്രതിഷേധം.

പ്രതിഷേധ സൂചകമായി ബദ്ബു ഗുജറാത്തി കി (ഗുജറാത്തിന്റെ ദുർഗന്ധം) എന്ന പേരിലാണ് പോസ്റ്റ്കാർഡുകൾ ബച്ചന്റെ വീട്ടിലേക്ക് അയക്കുന്നത്. നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന സമയം മുതൽ സംസ്ഥാനത്തിന്റെ ടൂറിസം അംബാസിഡറാണ് ബച്ചൻ. ബച്ചനെ മുൻനിരയിൽ നിർത്തിയാണു ഖുശ്‌ബു ഗുജറാത്ത് കി പ്രചാരണ പരിപാടി സർക്കാർ ആരംഭിച്ചത്. ഇതിനെ എതിരിടാനാണ് ഉന ദളിത് അത്യാചാർ ലദത് സമിതിയുടെ പോസ്റ്റ്കാർഡ് പ്രചാരണം.

മുംബൈയിലെ ബച്ചന്റെ വസതിയിലേക്ക് 'ബദ്ബു ഗുജറാത്ത് കീ' എന്നെഴുതിയ കത്തയക്കുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി അറിയിച്ചു. ഗുജാത്തിൽ വരാനും ഉന സംഭവത്തിലെ ദളിതരുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട പശുക്കളുടെ ശവങ്ങളുടെ അഴുകുന്ന ഗന്ധം ശ്വസിക്കാനും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് കാർഡ് അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിക്കും സമാനരീതിയിൽ പോസ്റ്റ്കാർഡ് അയക്കും.

ഉനയിൽ പശുതുകൽ കൈവശം വച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കളെ സ്വയം പ്രഖ്യാപിത ഗോരക്ഷകർ തല്ലിച്ചതച്ചത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൊലീസ് നോക്കിനിൽക്കവെ നടന്ന ക്രൂരതയുടെ വീഡിയോയും പുറത്തുവന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ ദളിത് സംഘടനകൾ ഒട്ടാകെ രംഗത്തുവന്നിരുന്നു. ഇനിമുതൽ ചത്തപശുക്കളെ കൈകൊണ്ട് തൊടില്ലെന്നും ദളിതർ അന്ന് പ്രതിജ്ഞയെടുത്തു. ദളിത് പ്രക്ഷോഭം കത്തിയപ്പോൾ നാല് പൊലീസുകാരെ അടക്കം 34 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

ദളിതർ ഗോ സംരക്ഷകരുടെ ക്രൂര പീഡനത്തിന് ഇരയാകുന്ന സംഭവങ്ങൾ വ്യാപകമായതോടെ ഗുജറാത്തിൽ പ്രതിഷേധം കത്തിപ്പടരുകയാണ്. ഈ സാഹചര്യത്തിലാണ് ടൂറിസം വകുപ്പിന്റെ കാമ്പയിനെതിരായി ദളിതർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP