Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2002ലെ ഗുജറാത്ത് സർക്കാർ ചെയ്തതിലും നാണംകെട്ടതാണോ സാർ.. ഇത്...; ശബരിമലയിൽ കേരള സർക്കാരിന്റേത് നാണംകെട്ട നിലപാടെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ ശരിക്കും ട്രോളി നടൻ പ്രകാശ് രാജ്; സുപ്രീംകോടതി വിധി നടപ്പാക്കിയ സർക്കാർ നടപടിയെ വിമർശിച്ച മോദിയുടെ നിലപാടിലും പ്രതിഷേധം

2002ലെ ഗുജറാത്ത് സർക്കാർ ചെയ്തതിലും നാണംകെട്ടതാണോ സാർ.. ഇത്...; ശബരിമലയിൽ കേരള സർക്കാരിന്റേത് നാണംകെട്ട നിലപാടെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ ശരിക്കും ട്രോളി നടൻ പ്രകാശ് രാജ്; സുപ്രീംകോടതി വിധി നടപ്പാക്കിയ സർക്കാർ നടപടിയെ വിമർശിച്ച മോദിയുടെ നിലപാടിലും പ്രതിഷേധം

ചെന്നൈ: സംഘപരിവാറിനും മോദിക്കുമെതിരെ ശക്തമായ നിലപാടെടുക്കുന്ന നടൻ പ്രകാശ് രാജ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മോദിയുടെ പ്രതികരണത്തെ 'ട്രോളി' രംഗത്ത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരള സർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയെന്നോണം ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്.

അധികാരത്തിൽ ഇരിക്കുന്ന ഒരു ഭരണകൂടവും എടുക്കാത്ത നാണംകെട്ട നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചതെന്നും ഇത് ചരിത്രം രേഖപ്പെടുത്തും എന്നുമായിരുന്നു കേരള സന്ദർശന വേളയിൽ പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ കേരള സർക്കാരിന്റെ നടപടി 2002 ലെ ഗുജറാത്ത് സർക്കാർ ചെയ്തതിനേക്കാൾ നാണംകെട്ടതാണോ സർ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിൽ ചോദിച്ചിരിക്കുന്നത്. ട്വീറ്റിനോടൊപ്പം ഗുജറാത്ത് കലാപത്തിന്റെ ചിത്രവും പങ്കുവച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം.

കൊല്ലത്ത് എൻഡിഎയുടെ മഹാസമ്മേളനത്തെ അതിസംബോധനചെയ്ത് സംസാരിക്കവെയാണ് നരേന്ദ്ര മോദി ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെ വിമർശിച്ചത്. ലോകത്തെ ഒരു സർക്കാരോ പാർട്ടിയോ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും നാണംകെട്ട നിലപാടാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ എടുത്തതെന്ന് ചരിത്രം രേഖപ്പെടുത്തും എന്നായിരുന്നു മോദിയുടെ പ്രസ്താവന.

കേരള സർക്കാരിന്റെ ശബരിമലയിലെ നടപടി ചരിത്രത്തിൽ ഇടംപിടിക്കുമെന്നും അധികാരത്തിലിരിക്കുന്ന സർക്കാരുകളുടെ നടപടിയിൽ ഏറ്റവും നാണംകെട്ടതായി ഇതെന്നും പരമോന്നത നേതാവ് പറയുന്നു...2002ലെ ഗുജറാത്തിലെ ഗവൺമെന്റിന്റെ നടപടിയേക്കാളും നാണംകെട്ടതാണോ ഇത്...? - ഇതായിരുന്നു ഗുജറാത്ത് കലാപത്തിന്റെ ചിത്രവും ഉൾപ്പെടുത്തി പ്രകാശ് രാജിന്റെ പ്രതികരണം.

ശബരിമല വിഷയത്തിൽ മോദി യുഡിഎഫിനേയും വിമർശിച്ചിരുന്നു. വിഷയത്തിൽ യുഡിഎഫിന് വ്യക്തമായ നിലപാട് ഇല്ലാ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ശബരിമല വിഷയത്തെക്കുറിച്ച് രാജ്യം മുഴുവൻ സംസാരിക്കുകയാണ് എന്ന് വ്യക്തമാക്കിയാണ് മോദി ഇക്കാര്യത്തിൽ കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് നേരെ വിമർശനം അഴിച്ചുവിട്ടത്.

അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുള്ള ഇടതു സർക്കാർ അത് നടപ്പാക്കിയതിനെതിരെ രാജ്യത്തെ പ്രധാനമന്ത്രി വിമർശിച്ചതിൽ വലിയ എതിർപ്പും ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലുൾപ്പെടെ ഇക്കാര്യം ചർച്ചയാകുന്നുമുണ്ട്. ഇതിനിടെയാണ് പ്രകാശ് രാജും മോദിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരുവിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങുകയാണ് പ്രകാശ് രാജ്. മോദിക്കെതിരെ നിരന്തരം വിമർശനമുയർത്തുകയും സംഘപരിവാർ നിലപാടുകൾക്ക് എതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന നടൻ കൂടിയാണ് പ്രകാശ് രാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP