Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

116 എംഎൽഎമാരുടെ പിന്തുണയുണ്ട്.! ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു!! യെദ്യൂരപ്പയെയും ചാക്കിട്ടു പിടുത്തത്തെയും പരിഹസിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ്

116 എംഎൽഎമാരുടെ പിന്തുണയുണ്ട്.! ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു!! യെദ്യൂരപ്പയെയും ചാക്കിട്ടു പിടുത്തത്തെയും പരിഹസിച്ച് പ്രകാശ് രാജിന്റെ ട്വീറ്റ്

ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തെയും റിസോർട്ട് രാഷ്ട്രീയത്തെയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് യെദ്യൂരപ്പയെയും പരിഹസിച്ച് നടൻ പ്രകാശ് രാജിന്റെ ട്വീറ്റ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെഡിയൂരപ്പയ്ക്കു ഗവർണർ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാൻ നൽകിയത് 15 ദിവസമാണ്. ഇതിനെ പരിഹസിച്ചു കൊണ്ടാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ്, ജെഡിഎസ് പാർട്ടികൾ എംഎൽഎമാരെ ഒന്നടക്കം റിസോർട്ടുകളിലേക്കു മാറ്റിയ സാഹചര്യത്തെയും അദ്ദേഹം ഓർമ്മിക്കുന്നു. ഇതെല്ലാം ഉൾപ്പെടുത്തിയുള്ള ട്രോളാണ് സംഘപരിവാർ സംഘടനകളുടെ വിമർശകനായ പ്രകാശ് രാജ് നടത്തിയത്. സമൂഹമാധ്യമമായ ട്വിറ്ററിലാണു പരിഹാസവുമായി പ്രകാശ് രാജ് എത്തിയത്.

ട്വീറ്റ് ഇങ്ങനെ:

കർണാടക ബ്രേക്കിങ് ന്യൂസ്...! ഹോളിഡേ റിസോർട്ട് മാനേജർമാർ ഗവർണറെ കണ്ടു സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. 116 എംഎൽഎമാർ അവരുടെ കൈവശമുണ്ടെന്നതാണു കാരണം... കളി ഇപ്പോൾ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തിൽ 'റിസോർട്ട്' കളിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP