Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗളൂരുവിൽ സിപിഎം ഓഫീസിൽ എത്തി കാരാട്ടുമായും എംഎ ബേബിയുമായും ചർച്ച നടത്തി പ്രകാശ് രാജ്; ബിജെപി സ്ഥിരമായി ജയിക്കുന്ന ബംഗളൂരു സെൻട്രലിൽ മത്സരിക്കാൻ ഇടതുപിന്തുണ ഉറപ്പിച്ച് താരസന്ദർശനം; ഫാസിസ്റ്റ് ശക്തികളോട് ശക്തമായ നിലപാട് എടുത്ത കലാകാരനെന്ന് എംഎ ബേബിയും

ബംഗളൂരുവിൽ സിപിഎം ഓഫീസിൽ എത്തി കാരാട്ടുമായും എംഎ ബേബിയുമായും ചർച്ച നടത്തി പ്രകാശ് രാജ്; ബിജെപി സ്ഥിരമായി ജയിക്കുന്ന ബംഗളൂരു സെൻട്രലിൽ മത്സരിക്കാൻ ഇടതുപിന്തുണ ഉറപ്പിച്ച് താരസന്ദർശനം; ഫാസിസ്റ്റ് ശക്തികളോട് ശക്തമായ നിലപാട് എടുത്ത കലാകാരനെന്ന് എംഎ ബേബിയും

ബംഗളൂരു: ബിജെപിയെ തോൽപിക്കാൻ മതേതര ചിന്താഗതിക്കാരായ എതിരാളികൾക്കൊപ്പം കൈകോർക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഎം ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ. ഈ സാഹചര്യത്തിൽ നടൻ പ്രകാശ് രാജ് ബംഗളൂരുവിൽ ബിജെപിക്ക് എതിരെ മത്സരിക്കാൻ ഒരുങ്ങുമ്പോൾ സിപിഎം പിന്തുണയ്ക്കാൻ സാധ്യത തെളിഞ്ഞു.

ഇതിന് വഴിയൊരുക്കി കൊണ്ട് താരം ഇന്നലെ ബംഗളൂരുവിൽ ഇഎംഎസ് ഭവനിലെത്തി മുതിർന്ന സിപിഎം നേതാക്കളെ സന്ദർശിക്കുകയും ചെയ്തു. സിനിമാ താരവും പൊതു പ്രവർത്തകനുമായ പ്രകാശ് രാജ് ഇക്കുറി ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലാണ് താരം ഒരു കൈ നോക്കുന്നത്. അതേസമയം, കോൺഗ്രസോ ദളോ ഇവിടെ താരത്തെ പിൻതുണയ്ക്കുമോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് പ്രകാശ് രാജ് സിപിഎം പിന്തുണ തേടി ഇഎംഎസ് ഭവനിൽ എത്തിയതെന്നാണ് സൂചന.

പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എംഎ ബേബി, സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരുമായി പ്രകാശ് രാജ് ചർച്ച നടത്തി. എന്തെല്ലാമാണ് ചർച്ചചെയ്‌തെന്നത് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരായി അതിശക്തമായ നിലപാടെടുത്ത കലാകാരനാണ് പ്രകാശ്‌രാജെന്ന് സന്ദർശനത്തെ സൂചിപ്പിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിൽ എംഎ ബേബി പറഞ്ഞു. പത്രാധിപയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ നിഷ്ഠൂര വധത്തിന് ശേഷം പ്രകാശ്രാജ് ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. - ബേബി വ്യക്തമാക്കി.

ബിജെപിയെ തോല്പിക്കാൻ ഇന്ത്യയിലെ മതേതര ശക്തികളെല്ലാം യോജിക്കണമെന്ന അഭിപ്രായക്കാരനുമാണ് പ്രകാശരാജ്. ഇടതുപക്ഷത്തോട് പ്രത്യേക ബന്ധം പുലർത്തുന്ന അദ്ദേഹം ബംഗളുരു സെൻട്രലിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകാലമായി ജയിക്കുന്ന സീറ്റാണിത്. - ബേബി കുറിപ്പിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP