Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം അദ്ദേഹത്തോടു തന്നെ ചോദിക്കൂ; 'സംഘ് ശിക്ഷ വർഗ' പരിപാടിയിൽ മുൻ രാഷ്ട്രപതി പങ്കെടുക്കുമെന്ന വാർത്തകളോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം

ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം അദ്ദേഹത്തോടു തന്നെ ചോദിക്കൂ; 'സംഘ് ശിക്ഷ വർഗ' പരിപാടിയിൽ മുൻ രാഷ്ട്രപതി പങ്കെടുക്കുമെന്ന വാർത്തകളോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: ആർഎസ്എസ് നടത്തുന്ന പരിപാടിയിൽ കോൺഗ്രസ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണാബ് മുഖർജി പങ്കെടുക്കുമെന്ന വാർത്തകളോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം. ജൂൺ ഏഴിന് ആർഎസ്എസിന്റെ 600 പ്രവർത്തകർ പങ്കെടുക്കുന്ന 'സംഘ് ശിക്ഷ വർഗ' എന്ന പരിപാടിയെ അഭിസംബോധന ചെയ്യാനുള്ള സംഘാടകരുടെ ക്ഷണം പ്രണാബ് മുഖർജി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

എന്നാൽ 'ഇതേ കുറച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കു, പ്രതികരിക്കാനില്ല എന്ന പ്രതികരണം മാത്രമെ ഞങ്ങൾക്കുള്ളു';എന്നാണ് കോൺഗ്രസ് വക്താവ് ടോം വടക്കൻ പറഞ്ഞത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് പ്രണാബ് മുഖർജിക്ക് ക്ഷണം ലഭിച്ചത്. പ്രണാബ് മുഖർജി പങ്കെടുക്കുന്നത് രാജ്യത്തിന് നല്ല സന്ദേശം നൽകുമെന്നാണ് ആർഎസ്എസിന്റെ ആവകാശവാദം. പതിറ്റാണ്ടുകളായി കോൺഗ്രസിലെ ശക്തനായ നേതാവാണ് പ്രണാബ് മുഖർജി. കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞത്.

ആർഎസ്എസിന്റെ ഹിന്ദുത്വ നിലപാടുകൾക്കെതിരായി ഉയർന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പ്രണബ് ക്ഷണം സ്വീകരിച്ചതിലൂടെ ഉണ്ടായതെന്ന് ആർഎസ്എസ് നേതാവ് രാകേഷ് സിൻഹ പറഞ്ഞു. പ്രണബ് മുഖർജി പുതിയ സർദാർ പട്ടേലാണെന്നാണ് ആർഎസ്എസ് നേതാവ് എസ് ഗുരുമൂർത്തി ഞായറാഴ്ച ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഗാന്ധിവധത്തിന്റെ ഉത്തരവാദി ആർഎസ്എസാണെന്ന കോൺഗ്രസ് പ്രസിഡന്റ് രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ആർഎസ്എസിന്റെ അപകീർത്തിക്കേസിൽ കോടതിനടപടി തുടരുന്നതിനിടെ പ്രണബ് ആർഎസ്എസ് ആസ്ഥാനത്ത് എത്തുന്നത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു.

രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖർജി മോഹൻ ഭാഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച് വിരുന്നു നൽകിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ, ആർഎസ്എസ് തലവന് രാഷ്ട്രപതി ഭവനിൽ വിരുന്നുനൽകിയ ആദ്യസംഭവമായിരുന്നു അത്. ആർഎസ്എസിന്റെ അക്രമപ്രവർത്തനങ്ങൾക്ക് ആധികാരികത നൽകുന്ന നീക്കത്തിനെതിരെ രൂക്ഷവിമർശനമാണ് അന്നുയർന്നത്. ഇരുവരും നിരവധിതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രണബ് മുഖർജിയെ മോഹൻ ഭാഗവത് ഫോണിൽ വിളിച്ച് ദീപാവലി ആശംസ നേർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP