Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രശാന്ത് കിഷോർ തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയേക്കും; മമതയുടെ തെരഞ്ഞെടുപ്പു പ്രചരണം നയിക്കുന്നതും പ്രശാന്താകും; പുതിയ രാഷ്ട്രീയ നീക്കത്തിന് അരങ്ങൊരുങ്ങുന്നു

പ്രശാന്ത് കിഷോർ തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയേക്കും; മമതയുടെ തെരഞ്ഞെടുപ്പു പ്രചരണം നയിക്കുന്നതും പ്രശാന്താകും; പുതിയ രാഷ്ട്രീയ നീക്കത്തിന് അരങ്ങൊരുങ്ങുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിൽ നിന്നു പുറത്താക്കപ്പെട്ട തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ പ്രശാന്ത് കിഷോറിനെ സ്ഥാനാർത്ഥിയാക്കുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

പശ്ചിമ ബംഗാളിൽനിന്ന് തൃണമൂൽ അംഗങ്ങളായ മനീഷ് ഗുപ്ത, ജോഗൻ ചൗധരി, അഹമ്മദ് ഹസൻ ഇമ്രാൻ, കെഡി സിങ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതിൽ പുതുമുഖങ്ങളെയാണ് തൃണമൂൽ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ബിജെപിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന് രാജ്യസഭയിൽ കൂടുതൽ യുവ അംഗങ്ങൾ വേണമെന്നാണ് പാർട്ടി കരുതുന്നതെന്ന് തൃണമൂലിന്റെ മുതിർന്ന നേതാവ് പറഞ്ഞു. പ്രശാന്ത് കിഷോർ ബിജെപിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. അദ്ദേഹത്തെ രാജ്യസഭയിൽ എത്തിക്കുന്നതു ഗുണകരമാവും എന്നാണ് പാർട്ടി നേതൃത്വം കരുതുന്നതെന്ന് നേതാവ് പറഞ്ഞു.

ഒഴിവു വരുന്ന അഞ്ചിൽ നാലു സീറ്റുകളിലും തൃണമൂലിനു തന്നെ ജയിക്കാനാവും. സിപിഎം അംഗമായി ജയിച്ച ഋതബ്രത ബാനർജിയുടേതാണ് അഞ്ചാമത്തെ ഒഴിവ്. ഋതബ്രതയെ സിപിഎം 2017ൽ പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP