Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവീൺ തൊഗാഡിയ എല്ലായ്‌പ്പോഴും ഭീരു; ബീഹാറിലെ പഴയ അനുഭവം പങ്കുവച്ച് എൻ.എസ്.മാധവൻ

പ്രവീൺ തൊഗാഡിയ എല്ലായ്‌പ്പോഴും ഭീരു; ബീഹാറിലെ പഴയ അനുഭവം പങ്കുവച്ച് എൻ.എസ്.മാധവൻ

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലേയും ഗുജറാത്തിലേയും പൊലീസുകാർ തന്നെ ഏറ്റുമുട്ടലിൽ വധിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയെ പരിഹസിച്ച് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എൻ.എസ് മാധവൻ. തൊഗാഡിയ എല്ലായ്‌പ്പോഴും ഒരു ഭീരുവാണെന്ന് തന്റെ മുൻ അനുഭവം പങ്കുവച്ചു കൊണ്ട് എൻ.എസ് മാധവൻ ഓർത്തെടുക്കുന്നു.

ബീഹാർ കേഡറിൽ ഉദ്യോഗസ്ഥനായിരിക്കെ ഉണ്ടായ അനുഭവമാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്. പട്ന വിമാനത്താവളത്തിൽ വന്നിറങ്ങിയ തൊഗാഡിയക്ക് അദ്ദേഹത്തെ ബീഹാറിൽ വന്നിറങ്ങുന്നതിൽ നിന്ന് വിലക്കി കൊണ്ടുള്ള ഉത്തരവ് അന്നത്തെ കളക്ടർ ഡോ. ഗൗതം ഗോസ്വാമി കൈമാറിയതിനെക്കുറിച്ചാണ് എൻ.എസ് മാധവൻ ഓർത്തെടുത്തത്. വിമാനത്തിൽ നിന്നിറങ്ങുന്നതിന് തൊട്ടുമുൻപ് ലഭിച്ച ഉത്തരവും കൈപ്പറ്റി യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ തൊഗാഡിയ മടങ്ങി. അദ്ദേഹം എല്ലായ്‌പ്പോഴും ഒരു ഭീരുവായിരുന്നു-എൻ.എസ് മാധവൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP