Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവിച്ചു; കുഞ്ഞ് ജനിച്ചയുടൻ യുവതിക്ക് നിലയ്ക്കാത്ത രക്തസ്രാവം; സുഹൃത്തിന്റെയും ഭാര്യയുടെയും പ്രേരണ മൂലം വീട്ടിൽ പ്രസവിച്ച സ്‌കൂൾ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവിച്ചു; കുഞ്ഞ് ജനിച്ചയുടൻ യുവതിക്ക് നിലയ്ക്കാത്ത രക്തസ്രാവം; സുഹൃത്തിന്റെയും ഭാര്യയുടെയും പ്രേരണ മൂലം വീട്ടിൽ പ്രസവിച്ച സ്‌കൂൾ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മനുഷ്യ മനസിനെ കീറി മുറിക്കുന്നതായിരുന്നു അവളുടെ മരണ വാർത്ത. കൺമണി പിറന്ന് ഒരു നോക്ക് കാണുന്നതിന് മുൻപേ മരണം അവളെ തട്ടിയെടുത്തു. കൃതിക എന്ന 28കാരിയാണ് മരിച്ചത്. യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽ പ്രസവിക്കുകയായിരുന്നു യുവതി. എന്നാൽ പ്രസവിച്ചയുടൻ രക്തസ്രാവമുണ്ടാകുകയും ആശുപത്രിയിൽ എത്തിക്കും മുൻപേ മരിക്കുകയുമായിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. സ്‌കൂൾ അദ്ധ്യാപികയായിരുന്നു കൃതിക.

പുതുപാളയത്തിന് അടുത്തുള്ള രത്നഗിരിസ്വരാരിൽ ഭർത്താവ് കാർത്തികേയനൊപ്പമാണ് കൃതിക താമസിച്ചിരുന്നത്. യുട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടിൽ പ്രസവം നടത്താൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രസവത്തെ തുടർന്ന് കൃതികയ്ക്ക് അമിത രക്തസ്രാവമുണ്ടായി. കൃതികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് മൂന്നു വയസ്സുള്ള ഒരു മകളുണ്ട്.

അമിത രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്ന് നല്ലൂർ പൊലീസ് അറിയിച്ചു. രണ്ടു മണിയോടെ പ്രസവവേദന തുടങ്ങിയെങ്കിലും കുഞ്ഞു ജനിച്ചശേഷം 3.30 ഓടെയാണ് യുവതിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വീട്ടിൽ പ്രവസം നടത്താൻ ദമ്പതികളെ പ്രേരിപ്പിച്ചത് സുഹൃത്തും ഭാര്യയും ചേർന്നാണെന്നും പൊലീസ് അറിയിച്ചു.

കൃതിക ഗർഭിണിയാണെന്ന വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിച്ചിരുന്നില്ല.ശിശു മരണ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഗർഭിണികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണമെന്നത് തമിഴ്‌നാട്ടിൽ നിർബന്ധമാണ്. അങ്ങനെ രജിസ്റ്റർ ചെയ്യാത്തവർക്ക് ജനന സർട്ടിഫിക്കറ്റ് കൊടുക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP