Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രാജ്യത്തെ 60 ശതമാനത്തിലധികം പേർ 35 വയസ്സിനു താഴെയുള്ളവരാണ്, അവരുടെ മേലാണ് ഇന്ത്യയുടെ പ്രതീക്ഷ'; അറുപത്തിയൊൻപതാം റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

'രാജ്യത്തെ 60 ശതമാനത്തിലധികം പേർ 35 വയസ്സിനു താഴെയുള്ളവരാണ്, അവരുടെ മേലാണ് ഇന്ത്യയുടെ പ്രതീക്ഷ'; അറുപത്തിയൊൻപതാം റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'രാജ്യത്തെ 60 ശതമാനത്തിലധികം പേർ 35 വയസ്സിനു താഴെയുള്ളവരാണ്, അവരുടെ മേലാണ് നമ്മുടെ പ്രതീക്ഷ...' ഇന്ത്യയുടെ അറുപത്തിയൊൻപതാം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ഭാരതത്തിലെ യുവാക്കളിലാണ് മുഴുവൻ പ്രതീക്ഷയുമെന്ന് സൂചിപ്പിച്ച അദ്ദേഹം, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയണമെന്നും പ്രസ്താവിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളായി എല്ലാവർക്കും ഭവനം, ചുരുങ്ങിയ സമയംകൊണ്ട് ദാരിദ്ര്യത്തിൽ നിന്നും മുക്തമാകാനുള്ള പദ്ധതികൾ എന്നിവ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചു.

ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ജനിതകശാസ്ത്രം, റോബോട്ടിക്‌സ്, ഓട്ടോമേഷൻ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പ്രസക്തമാക്കുന്ന ഘടകങ്ങളെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവരാനും വിപുലീകരിക്കാനുമുള്ള ആവശ്യകതയെക്കുറിച്ചും രാഷ്ടര്പതി സൂചിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP