Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എതിർപ്പുകൾ നേരിടേണ്ടതു പുരസ്‌കാരങ്ങൾ തിരിച്ചു നൽകിയല്ല; അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് സംവാദങ്ങളിലൂടെ; തെറ്റുകൾ സംഭവിച്ചാൽ സ്വയം തിരുത്താൻ ഓരോരുത്തർക്കും കഴിയണമെന്നും രാഷ്ട്രപതി

എതിർപ്പുകൾ നേരിടേണ്ടതു പുരസ്‌കാരങ്ങൾ തിരിച്ചു നൽകിയല്ല; അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് സംവാദങ്ങളിലൂടെ; തെറ്റുകൾ സംഭവിച്ചാൽ സ്വയം തിരുത്താൻ ഓരോരുത്തർക്കും കഴിയണമെന്നും രാഷ്ട്രപതി

ന്യൂഡൽഹി: അസഹിഷ്ണുത പടരുന്നതിൽ പ്രതിഷേധിച്ചു പുരസ്‌കാരങ്ങൾ തിരികെ നൽകുന്ന കലാകാരന്മാർക്കും എഴുത്തുകാർക്കും പരോക്ഷ വിമർശനവുമായി രാഷ്ട്രപതി പ്രണബ് മുഖർജി. എതിർപ്പുകൾ നേരിടേണ്ടതും അവയ്‌ക്കെതിരെ പ്രതികരിക്കേണ്ടതും സംവാദങ്ങളിലുടെയാണെന്നും രാഷ്ട്രപതി പറഞ്ഞു.

ഡൽഹിയിൽ ദേശീയ പത്രദിനത്തോട് അനുബന്ധിച്ച് പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.

വിലമതിക്കാനാവാത്തതാണ് പുരസ്‌കാരങ്ങൾ. അവയെ അംഗീകാരമായി കാണണം. സമൂഹത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ചിലർ അസ്വസ്ഥരാകും. എന്നാൽ, അത്തരം സാഹചര്യങ്ങളിൽ ശ്രദ്ധാപൂർവം മാത്രമെ പ്രതികരിക്കാവൂവെന്നും രാഷ്ട്രപതി പറഞ്ഞു.

ഏത് തരത്തിലുള്ള എതിർപ്പും പ്രതിഷേധവും പ്രകടിപ്പിക്കുന്നത് ചർച്ചകളിലൂടെയോ സംവാദങ്ങളിലൂടെയോ ആയിരിക്കണം. ആശയങ്ങളിലും മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായാണ് ഇന്ത്യയുടെ ഭരണഘടന നിലനിൽക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ പൗരനെന്ന നിലയിൽ അഭിമാനിക്കുകയാണ് വേണ്ടത്. വികാരങ്ങൾ ഒരിക്കലും വിവേകത്തെ കീഴടക്കാൻ അനുവദിക്കരുത്. തെറ്റുകൾ സംഭവിച്ചാൽ സ്വയം തിരുത്താൻ ഓരോരുത്തർക്കും കഴിയണമെന്നും രാഷ്ട്രപതി നിർദ്ദേശിച്ചു.

കാർട്ടൂണുകളിൽ നിന്ന് തന്നെ ഒഴിവാക്കരുതെന്ന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് ജവഹർലാൽ നെഹ്‌റു എപ്പോഴും പറയുമായിരുന്നു. നെഹ്‌റുവിന്റെ തുറന്ന സമീപനവും വിമർശനങ്ങളെ അംഗീകരിക്കാനുള്ള മനസുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പാരന്പര്യങ്ങളിലൊന്ന്. അത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും പ്രണബ് പറഞ്ഞു.

വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും തങ്ങൾക്ക് ലഭിച്ച അവാർഡുകൾ തിരിച്ചു നൽകി പ്രതിഷേധിച്ചിരുന്നു. ഇതിനെ പേരെടുത്ത് പറയാതെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.

ജനാധിപത്യ വ്യവസ്ഥയിൽ ഓരോ സമയത്തും ഓരോരോ പ്രശ്‌നങ്ങൾ ഉയർന്നു വരും. അവയെ കൂട്ടായും സമചിത്തതയോടെ നേരിടണം. മാദ്ധ്യമ സ്വാതന്ത്ര്യം എന്നത് അഭിപ്രായ സ്വാതന്ത്ര്യം പോലെ ഭരണഘടന ഉറപ്പു നൽകുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP