Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാഷ്ട്രപതിയുടെ ഒമ്പത് ദിവസത്തെ വിദേശപര്യടനം തിങ്കളാഴ്‌ച്ച ആരംഭിക്കും; ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത് വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ

രാഷ്ട്രപതിയുടെ ഒമ്പത് ദിവസത്തെ വിദേശപര്യടനം തിങ്കളാഴ്‌ച്ച ആരംഭിക്കും; ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത് വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒമ്പത് ദിവസത്തെ വിദേശ പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച യാത്രതിരിക്കും. ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ഭാര്യ സവിതാ കോവിന്ദും വനിതാ-ശിശുക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചൗധരി, എം പിമാരായ രമാപതി രാം ത്രിപാഠി, ബസന്തകുമാർ ഉൾപ്പെടെയുള്ളവരും രാംനാഥ് കോവിന്ദിനെ അനുഗമിക്കും

സെപ്റ്റംബർ ഒമ്പതിന് ഐസ്ലാൻഡിലെത്തുന്ന രാംനാഥ് കോവിന്ദ്, അവിടുത്തെ പ്രസിഡന്റ് ഗുഡ്നി ജോഹാൻസണും പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്ഡോട്ടിറുമായും കൂടിക്കാഴ്ച നടത്തും. ഐസ്ലാൻഡ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം പ്രഭാഷണവും നടത്തും. സെപ്റ്റംബർ പതിനൊന്നിന് സ്വിറ്റ്സർലാൻഡിലെത്തുന്ന രാഷ്ട്രപതി അവിടുത്തെ പ്രസിഡന്റും മന്ത്രിസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ പതിനഞ്ചിനാണ് രാഷ്ട്രപതി സ്ലോവേനിയയിലെത്തുക. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി സ്ലോവേനിയ സന്ദർശിക്കുന്നത്.

സുസ്ഥിരവികസനം, വിനോദസഞ്ചാരം, ശാസ്ത്രസാങ്കേതികം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുകയെന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP