Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭരണപക്ഷത്തിന് അസുഖകരമായ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ നേരിടേണ്ടി വരിക സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം; എല്ലാത്തിനും നേതൃത്വം നൽകുന്നത് പ്രധാനമന്ത്രിയുടെ ട്രോൾ സേനയും; മോദി അധികാരത്തിലെത്തിയ ശേഷം മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞെന്ന് റിപ്പോർട്ട്; താഴേക്കുള്ള പോക്കിന് കാരണം ഗൗരി ലങ്കേഷ് കൊലപാതകവും

ഭരണപക്ഷത്തിന് അസുഖകരമായ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ നേരിടേണ്ടി വരിക സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം; എല്ലാത്തിനും നേതൃത്വം നൽകുന്നത് പ്രധാനമന്ത്രിയുടെ ട്രോൾ സേനയും; മോദി അധികാരത്തിലെത്തിയ ശേഷം മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞെന്ന് റിപ്പോർട്ട്; താഴേക്കുള്ള പോക്കിന് കാരണം ഗൗരി ലങ്കേഷ് കൊലപാതകവും

ലണ്ടൻ: നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ ശേഷം ഇന്ത്യയിൽ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം കുറയുകയാണോ? മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് എന്നാണ് റിപ്പോർട്ട്.

180 രാജ്യങ്ങളുടെ പട്ടികയിൽ കഴിഞ്ഞ വർഷത്തേതിൽനിന്നു രണ്ടുപടി താഴ്ന്ന് 138ൽ എത്തി. ഗൗരി ലങ്കേഷിന്റെ കൊലപാതകമാണ് ഇന്ത്യയുടെ സ്ഥാനം മോശമായതിനുള്ള മുഖ്യ കാരണം. മാധ്യമ സ്വാതന്ത്ര്യ സൂചിക തയാറാക്കുന്ന റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്എഫ്) ആണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. മോദി പ്രധാനമന്ത്രി ആയതിനുശേഷം മാധ്യമപ്രവർത്തകർക്കു നേരെയുള്ള വിദ്വേഷ പ്രതികരണങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഭരണപക്ഷത്തിന് അസുഖകരമായ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ആക്രമണം നേരിടേണ്ടിവരുന്നു. പ്രധാനമന്ത്രിയുടെ 'ട്രോൾ സേന'യെ കുറിച്ചു പരമാർശമുണ്ട്. അങ്ങനെ മോദി അധികാരത്തിലെത്തിയ ശേഷം ട്രോൾ സേനയെ കൊണ്ടാണ് ഇത്തരം ഇടപെടലുകൾ നടത്തിയതെന്നാണ് ഉയരുന്ന വാദം.

പട്ടികയിൽ ഏറ്റവും പിന്നിലുള്ളത് ഉത്തര കൊറിയയാണ്. വടക്കു കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിത്രിയ, തുർക്‌മെനിസ്ഥാൻ, സിറിയ, ചൈന എന്നിവയാണു മാധ്യമസ്വാതന്ത്ര്യം തീരെയില്ലാത്ത മറ്റു രാജ്യങ്ങൾ. നോർവേയാണു മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒന്നാമത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP