Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ധന വിലയുടെ പേരിൽ ഇനി പേരുദോഷം വേണ്ടെന്ന് ഉറച്ച് മോദി സർക്കാർ; ഇക്കുറി പെട്രോളിന് കുറയുന്നത് 2.43 രൂപ; ഡീസലിന് 3.60 രൂപയും; വില ഏറെ കുറഞ്ഞിട്ടും സബ്‌സിഡിയുള്ള പാചക വാതകത്തിന് മാത്രം വിലക്കുറവില്ല

ഇന്ധന വിലയുടെ പേരിൽ ഇനി പേരുദോഷം വേണ്ടെന്ന് ഉറച്ച് മോദി സർക്കാർ; ഇക്കുറി പെട്രോളിന് കുറയുന്നത് 2.43 രൂപ; ഡീസലിന് 3.60 രൂപയും; വില ഏറെ കുറഞ്ഞിട്ടും സബ്‌സിഡിയുള്ള പാചക വാതകത്തിന് മാത്രം വിലക്കുറവില്ല

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയുടെ കുറവിന്റെ നേട്ടം ഒടുവിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കും. പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ വിലകുറിച്ചു. സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിനും വില കുറച്ചിട്ടുണ്ട്. ഇന്നലെ അർദ്ധ രാത്രി മുതൽ നിരക്ക് വ്യത്യാസം നിലവിൽ വന്നു. എന്നാൽ സബ്‌സിഡിയുള്ള പാചകവാത സിലിണ്ടറിന് വില കുറയ്ക്കാൻ തയ്യാറായിട്ടില്ല. നിരക്ക് കുറയ്ക്കുമ്പോഴും അത് അന്താരാഷ്ട്ര വിപണിയിലെ കുറവിന് അനുപാതികമല്ല.

പെട്രോളിന് ലിറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചു. വെള്ളിയാഴ്ച ചേർന്ന എണ്ണക്കന്പനികളുടെ അവലോകന യോഗമാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ ഇന്ധന വില കുറച്ചത്. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിയുകയാണ്. അതേസമയം, പെട്രോൾ, ഡീസൽ വിലയിൽ നാല് രൂപ വീതം കുറവുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എണ്ണകമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിന് അനുസരിച്ചുള്ള കുറവ് വരുത്തിയില്ല. കേന്ദ്ര സർക്കാരിന്റെ കർശന ഇടപെടലുകളുടെ ഭാഗമായാണ് രണ്ട് രൂപയിലധികം കുറയ്ക്കാൻ തയ്യാറായതെന്നാണ് സൂചന.

സബ്‌സിഡി ഇല്ലാത്ത പാചകവാതക വില സിലിണ്ടറിന് 23.50 കുറച്ചു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്(14.2 കിലോ) നിലവിൽ ഡൽഹിയിൽ 608 രൂപയാണ് നിരക്ക്. ഇത് ശനിയാഴ്ച മുതൽ 585 രൂപയായി കുറയും. പാചകവാതക വില ജൂലായ് 1ന് 18 രൂപ കുറച്ചിരുന്നു. എന്നാൽ സബ്‌സിഡിയുള്ള സിലിണ്ടറിന് വില കുറച്ചില്ല. ഇതിലൂടെ കേന്ദ്ര സർക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. പാചകവാത സബ്‌സിഡിക്കായി മാറ്റി വയ്ക്കുന്ന തുകയിൽ വലിയ കുറവുണ്ടാകും. ഇതിനായാണ് സബ്‌സിഡി സിലിണ്ടറുകളുടെ വില കുറയ്ക്കാത്തത്.

രാജ്യാന്തര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറഞ്ഞതും രൂപയുടെ മൂല്യം വർധിച്ചതുമാണ് വിലകുറയ്ക്കാൻ കാരണം. 15 ദിവസത്തിലൊരിക്കൽ വില പുതുക്കി നിശ്ചയിക്കുന്ന നടപടിയുടെ ഭാഗമായാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാൻ എണ്ണകമ്പനികൾ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യാന്തര തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞുനിൽക്കുകയാണ്. ഈ മാസം പതിനാറിനാണ് ഒടുവിൽ വിലകുറച്ചത്. അന്ന് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപയാണ് കുറച്ചത്.

നിലവിൽ ബാരലിന് അമ്പത് ഡോളറിനോട് അടുത്താണ് ഇന്ധന വില. ഒരു വർഷം മുമ്പ് ഇത് ബാരലിന് 110 ഡോളറായിരുന്നു. അന്ന് കേരളത്തിൽ 74 രൂപയായിരുന്നു ഒരു ലിറ്റർ പെട്രോളിന്റെ വില. ഒരു വർഷം കൊണ്ട് രാജ്യാന്തര വിപണിയിൽ 50 ശതമാനത്തോളം വിലയിടിവ് ഉണ്ടായി. എന്നാൽ നാമമാത്ര കുറവ് മാത്രമാണ് ഇന്ത്യയിൽസംഭവിച്ചത്. ഇന്ന് പെട്രോളിന് 69 രൂപയാണ് കുറവ്. അന്താരാഷ്ട്ര വിപണയിൽ 50 ശതമാനം കുറവുണ്ടായപ്പോൾ ഇവിടെ എണ്ണ കമ്പനികൾ നിരക്കിൽ കുറച്ചത് ആറു ശതമാനം മാത്രമാണ്.

ഇന്ധന വില കുറയുമ്പോഴും ആസ്തി കൂട്ടാനാണ് പെട്രോളിയം കമ്പനികളുടെ ശ്രമം. വില കുറയുമ്പോഴും സെസും നികുതിയും കൂട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളും നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയിലെ കുറവ് അതുപോലെ നേടാൻ ഉപഭോക്താക്കൾക്ക് കഴിയാതെയായി. അന്താരാഷ്ട്ര വിപണയിലെ ഇന്ധന വിലയ്ക്ക് അനുസരിച്ച് ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിലനിയന്ത്രണ അധികാരം എണ്ണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നൽകിയത്. അതിനിയും നടപ്പാകുന്നില്ല. വൻകിട കുത്തകകൾക്ക വേണ്ടിയാണിതെന്ന ആക്ഷേപം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP