Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് വാലന്റൈൻസ് ദിനം; പ്രണയദിനം ആഘോഷിക്കാൻ യുവതലമുറ; ആണിനെയും പെണ്ണിനെയും ഒരുമിച്ച് കണ്ടാൽ കെട്ടിക്കാൻ പൂജാരിമാരെ ഒരുക്കി ബജ്‌റംഗ്ദൾ

ഇന്ന് വാലന്റൈൻസ് ദിനം; പ്രണയദിനം ആഘോഷിക്കാൻ യുവതലമുറ; ആണിനെയും പെണ്ണിനെയും ഒരുമിച്ച് കണ്ടാൽ കെട്ടിക്കാൻ പൂജാരിമാരെ ഒരുക്കി ബജ്‌റംഗ്ദൾ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള കമിതാക്കൾ ഇന്ന് പ്രണയദിനം ആഘോഷിക്കുന്നു. ഇന്ത്യൻ യുവതലമുറയും പ്രണയദിനം ആഘോഷിക്കാൻ ഒരുക്കങ്ങൾ തയ്യാറായിട്ടുണ്ട്. പ്രണയത്തിനായി ജീവത്യാഗം ചെയ്യേണ്ടിവന്ന വാലന്റൈൻ എന്ന പുരോഹിതന്റെ രക്തസാക്ഷിദിനമാണ് ലോകമെമ്പാടും പ്രണയദിനമായി ആഘോഷിക്കുന്നത്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകിയും പ്രണയ സന്ദേശങ്ങൾ കൈമാറിയും പ്രണയിതാക്കൾ ഓരോ വാലന്റൈൻ ദിനവും അവിസ്മരണീയമാക്കുന്നു. കത്തോലിക്കാ സഭയുടെ ബിഷപ്പായിരുന്ന വലന്റൈൻ തന്റെ പേര് പ്രണയത്തോടൊപ്പമാണ് എഴുതി ചേർക്കുകയെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

ക്ലോഡിയസ് രാജാവ് റോമിൽ വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെയായിരുന്നു വാലന്റൈൻ എന്ന വിപ്ലവകാരി പിറവിയെടുത്തത്. യുവാക്കൾ യുദ്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ക്ലോഡിയസ് രാജാവിന്റെ നടപടി. എന്നാൽ ഇതിനെതിരെ പോരാട്ടത്തിനുറച്ച വാലന്റൈൻ രഹസ്യമായി രാജ്യത്ത് വിവാഹങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ വിവരം പുറത്തായതോടെ വാലന്റൈന്റെ തലവെട്ടാൻ ക്ലോഡിയസ് ഉത്തരവിട്ടു. ഫെബ്രുവരി14ന് ശിക്ഷ നടപ്പാക്കി. വാെൈലന്റെന് ഇല്ലാതാക്കാൻ സാധിച്ചെങ്കിലും പ്രണയങ്ങളും വിവാഹങ്ങളും തടയാൻ ക്ലോഡിയസിനായില്ല. വാലന്റൈനെ ചരിത്രം പ്രണയത്തിന്റെ കാവൽക്കാരനായി അവരേധിച്ചു. അങ്ങനെ ഓരോ പ്രണയിതാക്കളുടെയും സ്വകാര്യ അഹങ്കാരമായി വാലന്റൈൻ എന്ന പുരോഹിതൻ മാറിയെന്നതാണ് ചരിത്രം.

അടുത്തകാലത്താണ് വാലന്റൈൻ ദിനം ഇന്ത്യയിലും അതി വിപുലമായി ആഘോഷിച്ചു തുടങ്ങിയത്. ഇതോടെ പ്രതിഷേധങ്ങളും ഉയർന്നു തുടങ്ങി. ഇത്തവണയും പ്രണയദിനം ആഘോഷിക്കുന്നവതിനെതിരെ ചിലർ രംഗത്തുണ്ട്. പ്രണയദിനത്തിൽ ഒന്നിച്ചിരിക്കുന്ന കമിതാക്കളുടെ വിവാഹം നടത്താൻ തയ്യാറെടുത്താണ് ബജ്‌റംഗ് ദൾ റെഡിയായിരിക്കുന്നത്. വിവാഹത്തിനായി കതിർമണ്ഡപങ്ങളും പുരോഹിതരെയും ബജ്‌റംഗ് ദൾ തയ്യാറാക്കി കഴിഞ്ഞു. ഝാർഖണ്ഡിലെ രാംഘഡ് ജില്ലയിലാണ് ബജ്‌റംഗ് ദൾ ഈ ഒരുക്കങ്ങളെല്ലാം നടത്തിയിരിക്കുന്നത്. പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളെ കണ്ടെത്തി ബലമായി തന്നെ കതിർ മണ്ഡപത്തിൽ എത്തിക്കാൻ പത്ത് പ്രവർത്തകർ വീതം അടങ്ങുന്ന പത്തോളം സംഘങ്ങളെയും ബജ്‌റംഗ് ദൾ രൂപം നൽകിയിട്ടുണ്ട്.

ഈ സംഘങ്ങൾ നഗരം ചുറ്റുകയും കമിതാക്കളായി കണ്ടെത്തുന്നവരെ പിടികൂടി കതിർ മണ്ഡപത്തിൽ എത്തിക്കുകയും ചെയ്യും. വി.എച്ച്.പി ഓഫീസിൽ വെള്ളിയാഴ്ച വൈകുന്നേരം കൂടിയ യോഗത്തിലാണ് സംഘടന ഈ തീരുമാനം എടുത്തത്. പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളെ ഉപദ്രവിക്കുകയോ പിന്തുടർന്ന് പിടികൂടുകയോ ചെയ്യില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായാണ് രാംഘഡ് ജില്ലാ നേതൃത്വം ഈ തീരുമാനം എടുത്തിരിക്കുന്നത്.

വാലന്റൈൻ ദിനാഘോഷത്തെ എതിർക്കുന്നുവെങ്കിലും ഇത്തവണ തെരുവിൽ ഇറങ്ങി ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് ബജ്‌റംഗ് ദളിന്റെ ഝാർഖണ്ഡിലെ പ്രമുഖ നേതാവ് മൃത്യുഞ്ജയ് സിങ് പറഞ്ഞു. കമിതാക്കളെ വിവാഹം കഴിപ്പിക്കാനുള്ള തീരുമാനം രാംഘഡ് ജില്ലാ ഘടകത്തിന്റെ സ്വതന്ത്രമായ തീരുമാനമാണെന്നും മൃത്യഞ്ജയ് പറഞ്ഞു. ഇത്തവണ പ്രണയദിനം ആഘോഷിക്കുന്നവരെ തടയില്ലെന്ന് ശിവസേന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP