Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുജറാത്തിലും വിവാദമായതോടെ 'ഗോരക്ഷക്കാരുടെ' അതിക്രമത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം; അക്രമം നടത്തുന്നവർ രാത്രി സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെന്നു മോദി

ഗുജറാത്തിലും വിവാദമായതോടെ 'ഗോരക്ഷക്കാരുടെ' അതിക്രമത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം; അക്രമം നടത്തുന്നവർ രാത്രി സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെന്നു മോദി

ന്യൂഡൽഹി: ഗുജറാത്തിലും 'ഗോരക്ഷാപ്രവർത്തകരുടെ' അതിക്രമം വിവാദമായതോടെ മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവിന്റെ പേരിൽ അതിക്രമങ്ങൾ അഴിച്ചുവിടുന്ന ഗോരക്ഷക് ഗുണ്ടകൾക്കെതിരെ ഇതാദ്യമായാണു പരസ്യ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.

ഗോരക്ഷകരുടെ പ്രവർത്തനത്തിൽ തനിക്ക് അമർഷമുണ്ടെന്നും ഇവർക്കെതിരെ കടുത്ത നടപടി വേണമെന്നും മോദി പറഞ്ഞു. മൈ ഗവൺമെന്റ് ടൗൺഹാൾ ലൈവിൽ സംസാരിക്കവെയാണ് ഗോരക്ഷക് ഗുണ്ടകളെ കുറിച്ച് മോദി പരാമർശിച്ചത്.

രാത്രിയിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇവർ പകൽ സമയങ്ങളിൽ ഗോരക്ഷകരായി ഇറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുജറാത്തിലെ ഉനയിൽ ചത്ത പശുവിന്റെ തുകൽ ശേഖരിച്ചതിന് നാല് ദളിത് യുവാക്കളെ ഗോരക്ഷക് ഗുണ്ടകൾ മർദ്ദിച്ചതിൽ ശക്തമായ പ്രതിഷേധം നടക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഗോ സംരക്ഷണമെന്ന പേരിൽ ചിലർ നടത്തുന്ന പ്രവർത്തനങ്ങളിൽ ഞാൻ ക്ഷുഭിതനാണ്. ഇത്തരം സ്വയം പ്രഖ്യാപിത ഗോരക്ഷകർക്കെതിരെ സംസ്ഥാന സർക്കാരുകൾ നിയമനടപടി സ്വീകരിക്കണം. ചിലർ രാത്രി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പകൽ ഗോരക്ഷകരായി വാഴുകയുമാണ്. ഇവരെ നിലയ്ക്ക് നിർത്തണം. പശുക്കളെ തെരുവിലെ പ്ലാസ്റ്റിക് മാലിന്യം തിന്നുന്നത് തടയാൻ ഗോരക്ഷകർക്ക് ആവുമെങ്കിൽ അതാകും പശുക്കൾക്ക് കിട്ടുന്ന വലിയ സഹായം. പശുക്കൾ കൊലചെയ്യപ്പെടുകയല്ല, തെരുവിലെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് ബാഗുകളും ഭക്ഷിച്ച് ചത്തൊടുങ്ങുകയാണ്. ജനങ്ങളോട് പ്ലാസ്റ്റിക് റോഡിലെറിയരുതെന്ന് പറയുകയാണ് പശുപരിപാലനമാണ് ഇവർ ഉദ്ദേശിക്കുന്നതെങ്കിൽ ചെയ്യേണ്ട കാര്യമെന്നും മോദി പറഞ്ഞു.

ഇത്രയും നാളും ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കാത്ത പ്രധാനമന്ത്രി സ്വന്തം നാടായ ഗുജറാത്തിൽ അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനരോഷം എതിരാകുമോ എന്നു ഭയന്നാണു പരാമർശം നടത്തിയതെന്നാണു എതിരാളികൾ പറയുന്നത്. ഗുജറാത്തിൽ പശുക്കളെ കൊന്നെന്ന് ആരോപിച്ചു ദളിത് യുവാക്കളെ തല്ലിച്ചതച്ച സംഭവത്തിനു പിന്നാലെ പശുക്കളെ കൊന്നതു സിംഹമാണെന്നു റിപ്പോർട്ടു പുറത്തുവന്നിരുന്നു. രാജ്യമൊട്ടാകെ ഗോസംരക്ഷണത്തിന്റെ പേരിൽ അതിക്രമങ്ങൾ നടന്നിട്ടും ഇതുവരെ പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP