Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് കുരുന്നിന്റെ നിലവിളി വീണ്ടും; പട്‌നയിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് പ്രിൻസിപ്പലും ക്ലാർക്കും അറസ്റ്റിൽ; പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിക്ക് വയറുവേദനയും ചർദ്ദിയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; പീഡന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്താൻ ശ്രമിച്ചെന്നും പൊലീസ്

രാജ്യത്ത് കുരുന്നിന്റെ നിലവിളി വീണ്ടും; പട്‌നയിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് പ്രിൻസിപ്പലും ക്ലാർക്കും അറസ്റ്റിൽ; പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിക്ക് വയറുവേദനയും ചർദ്ദിയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ; പീഡന ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്താൻ ശ്രമിച്ചെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പട്‌ന: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും അതിക്രൂരമായ മാനഭംഗം. പട്‌നയിലാണ് അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. സംഭവത്തിൽ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലും ക്ലർക്കും അറസ്റ്റിലായി. എന്നാൽ പ്രിൻസിപ്പലിനൊപ്പം അദ്ധ്യാപകനാണ് അറസ്റ്റിലായതെന്നും സൂചനയുണ്ട്. പട്‌നയിലെ ഫുൽവാരിഷ് ഷരീഫ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവമുണ്ടായത്. ഒൻപതു മാസമായി പെൺകുട്ടിയെ പ്രിൻസിപ്പലും ക്ലാർക്കും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

വയറുവേദനയും ഛർദിയും അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. പെൺകുട്ടി മൂന്നാഴ്ച ഗർഭിണിയായിരുന്നെന്നു പരിശോധനയിൽ കണ്ടെത്തി.പരീക്ഷാപേപ്പർ നോക്കാനെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകി. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പിന്നീടുള്ള ദിവസങ്ങളിലും പീഡിപ്പിച്ചു.

ദൃശ്യങ്ങൾ പകർത്തിയ ക്ലർക്ക്, സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭയപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി.പ്രിൻസിപ്പലിന്റെ ചേംബറിനകത്തുള്ള രഹസ്യമുറിയിലാണു കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പൊലീസ്, ഇവിടെനിന്നു കത്തിയും കണ്ടെത്തി. പ്രതികളുടെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ചിത്രങ്ങളുണ്ടായിരുന്നെന്നു ഫുൽവാരിഷ് ഷരീഫ് എസ്എച്ച്ഒ ഖൈ്വസർ അലാം പറഞ്ഞു. സംഭവമറിഞ്ഞയുടൻ നടപടിയെടുത്തതായും പ്രതികളെ അറസ്റ്റ് ചെയ്തതായും പട്‌ന എസ്എസ്‌പി മനു മഹാരാജ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP